ബോര്‍വെല്‍ ആന്‍ഡ് പബ്ലിക് ടാപ്പ് കണ്‍സ്ട്രക്ഷന്റെ ഉദ്ഘാടനം നടത്തി

മാടായിക്കോണം നമ്പര്‍ 41 ലക്ഷ്മി അങ്കണവാടിയില്‍ നിര്‍മ്മിച്ച ബോര്‍വെല്‍ ആന്‍ഡ് പബ്ലിക് ടാബ് കണ്‍സ്ട്രക്ഷന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: മാടായിക്കോണം നമ്പര്‍ 41 ലക്ഷ്മി അങ്കണവാടിയില്‍ നിര്‍മ്മിച്ച ബോര്‍വെല്‍ ആന്‍ഡ് പബ്ലിക് ടാബ് കണ്‍സ്ട്രക്ഷന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് നിര്‍വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭാ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക പള്ളിപ്പുറത്ത്, ഇരിങ്ങാലക്കുട നഗരസഭ എന്‍ജിനീയര്‍ ആര്. സന്തോഷ് കുമാര്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ഫെനി എബിന് വെള്ളാനിക്കാരന്‍, സി.സി. ഷിബിന്‍, ജെയ്സണ്‍ പാറേക്കാടന്‍, അഡ്വ. ജിഷ ജോബി, കൗണ്‍സിലര്‍മാരായ സോണിയ ഗിരി, അഡ്വ. കെ.ആര്. വിജയ, സന്തോഷ് ബോബന്, അല്‍ഫോന്‍സ തോമസ്, പി.ടി. ജോര്‍ജ്ജ്, നഗരസഭ സെക്രട്ടറി എം.എച്ച്. ഷാജിക് എന്നിവര്‍ സംസാരിച്ചു.