പോലീസുദ്ദ്യോഗസ്ഥന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തി; സ്റ്റേഷന് റൗഡി അറസ്റ്റില്‍

ധനേഷ്.
ഇരിങ്ങാലക്കുട: പോലീസുദ്ദ്യോഗസ്ഥന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ സംഭവത്തില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍. എടത്തുരുത്തി പുളിഞ്ചോട് സ്വദേശി ചൂണ്ടയില്‍ വീട്ടില്‍ ധനേഷ് (42) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ റൂറല്‍ വനിതാ പോലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ സിവില്‍ പോലീസ് ഓഫീസര്‍ എം.ആര് അഖിലിന്റെ ഔദ്ദ്യോഗിക ഡ്യൂട്ടിയാണ് തടസ്സപ്പെടുത്തിയത്. തൃശ്ശൂര്‍ റൂറല്‍ വനിതാ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഇന്‍ചാര്‍ജ് ആൻഡ് സബ് ഇന്‍സ്പെക്ടര്‍ ഇ.യു. സൗമ്യ, എഎസ്ഐ ജിജി എന്നിവരൊന്നിച്ച് തളിയക്കോണം എന്ന സ്ഥലത്ത് പരാതി അന്വേഷിക്കുന്നതിനായി പോയിരുന്നു. അവിടെ വച്ച് ധനേഷ് പൊതുസ്ഥലത്ത് ബഹളം വയ്ക്കുന്നതായി കണ്ട് എന്താണ് കാര്യമെന്ന് അന്വേഷിച്ചപ്പോഴാണ് ധനേഷ് അഖിലിന്റെ ഔദ്ദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തിയത്. ധനേഷ് കൈപ്പമംഗലം, മതിലകം, ചേര്‍പ്പ്, കാട്ടൂര്‍, വലപ്പാട് പോലീസ് സ്റ്റേഷന് പരിധികളിലായി വധശ്രമം, കവര്‍ച്ച, അടിപിടി, ആയുധം കൈവശം വെയ്ക്കുക, പോലീസുദ്ദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുക തുടങ്ങി ഇരുപത്തിയഞ്ച് ക്രമിനല്‍ക്കേസുകളിലെ പ്രതിയാണ്.