യോഗക്ഷേമ സഭ ഇരിങ്ങാലക്കുട ഉപസഭയുടെ ആഭിമുഖ്യത്തില്‍ ഈശ്വരസേവ ഉപാസനാപൂജകള് നടത്തി

ഇരിങ്ങാലക്കുട യോഗക്ഷേമ സഭ ഉപസഭയുടെ ആഭിമുഖ്യത്തില്‍ കാവുപ്പുര പോണല്ലൂരില്ലത്ത് നടന്ന ഈശ്വരസേവ ഉപാസനാപൂജകള്ക്ക് പയ്യപ്പിള്ളി മാധവന് നമ്പൂതിരി, കാവനാട് കൃഷ്ണന് നമ്പൂതിരി, പി.ആര്. ശ്രീകര്‍ നമ്പൂതിരിപ്പാട് എന്നിവരുടെ കാര്‍മികത്വത്തില്‍ നടത്തുന്നു.
ഇരിങ്ങാലക്കുട: യോഗക്ഷേമ സഭ ഇരിങ്ങാലക്കുട ഉപസഭയുടെ ആഭിമുഖ്യത്തില്‍ ഈശ്വരസേവ ഉപാസനാപൂജകള് കാവുപ്പുര പോണല്ലൂരില്ലത്ത് നടത്തി. ഗണപതിഹോമം, ത്രികാല പൂജ, രാമായണം സുന്ദരകാണ്ഡ പാരായണം, കീര്‍ത്തന സന്ധ്യ എന്നിവയോടെയായിരുന്നു സംഘടിപ്പിച്ചത്. പയ്യപ്പിള്ളി മാധവന് നമ്പൂതിരി, കാവനാട് കൃഷ്ണന് നമ്പൂതിരി, പി.ആര്. ശ്രീകര്‍ നമ്പൂതിരിപ്പാട് എന്നിവര്‍ കാര്‍മ്മികരായി.