സേവാഭാരതി ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സൗജന്യ കാന്‍സര്‍ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട സേവാഭാരതി ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ റീജണല്‍ കാന്‍സര്‍ സെന്റര്‍ തിരുവനന്തപുരം ട്രിനിറ്റി ട്രാവല്‍സ് മുംബൈ, കൊമ്പൊടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ കാന്‍സര്‍ നിര്‍ണയ ക്യാമ്പ് രാഷ്ട്രീയ സ്വയംസേവക സംഘം തൃശൂര്‍ വിഭാഗ് സംഘചാലക് മാന്യശ്രീ കെ.എസ്. പത്മനാഭന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സേവാഭാരതി ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ റീജണല്‍ കാന്‍സര്‍ സെന്റര്‍ തിരുവനന്തപുരം, കൊമ്പൊടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബും സംയുക്തമായി സൗജന്യ കാന്‍സര്‍ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. സൗജന്യ ക്യാന്‍സര്‍ നിര്‍ണയ ക്യാമ്പിന്റെ ഉദ്ഘാടനം രാഷ്ട്രീയ സ്വയംസേവക സംഘം തൃശൂര്‍ വിഭാഗ് സംഘചാലക് മാന്യശ്രീ കെ.എസ്. പത്മനാഭന് നിര്‍വഹിച്ചു. ഇരിങ്ങാലക്കുട സേവാഭാരതി പ്രസിഡന്റ് നളിനി ബാബുവിന്റെ അധ്യക്ഷത വഹിച്ചു.
ലയണ്‍സ് ക്ലബ് മെഡിക്കല്‍ ഡിസ്ട്രിക്ട് കോ ഓര്‍ഡിനേറ്റര്‍ ജോണ്സണ് കോലങ്കണ്ണി, ഇരിങ്ങാലക്കുട സേവാഭാരതി സെക്രട്ടറി സായി റാം, സേവാഭാരതി എക്സിക്യൂട്ടീവ് അംഗവും മെഡിക്കല്‍ ക്യാമ്പിന്റെ കോ ഓര്‍ഡിനേറ്ററുമായ രാജിലക്ഷ്മി സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു. റീജണല്‍ കാന്‍സര്‍ സെന്ററിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉഷ പരിശോധന നടത്തി. വാനപ്രസ്ഥാ ആശ്രമം പ്രസിഡന്റ് ഗോപിനാഥ് പീടികപറമ്പില്‍, സെക്രട്ടറി ഹരികുമാര്‍ തളിയക്കാട്ടില്‍ ട്രഷറര്‍ രവീന്ദ്രന്, എക്സിക്യൂട്ടീവ് അംഗങ്ങളായ ജഗദീഷ് പണിക്ക വീട്ടില്‍ സൗമ്യ സംഗീത്, സാകേതം പ്രസിഡന്റ് മോഹനന്, വിദ്യാഭ്യാസ വിഭാഗം പ്രസിഡന്റ് ഷൈലജ ഗോപിനാഥ്, മിനി സുരേഷ്, കവിത ലീലാധരന്, സംഗീതാ ബാബുരാജ് എന്നിവര്‍ നേതൃത്വം നല്കി