യുഡിഎഫ് കൂടുതല്‍ ശക്തവും കെട്ടുറപ്പുള്ളതു ആക്കണം- അഡ്വ. തോമസ് ഉണ്ണിയാടന്

കേരള കോണ്‍ഗ്രസ് പൂമംഗലം പ്രവര്‍ത്തക സമ്മേളനം കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് അഡ്വ. തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്യുന്നു.
അരിപ്പാലം: യുഡിഎഫ് കൂടുതല്‍ ശക്തവും കെട്ടുറപ്പുള്ളതുമാക്കാന് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന് അഭിപ്രായപ്പെട്ടു. കേരള കോണ്‍ഗ്രസ് ശക്തിപ്പെടുത്തുന്നതുവഴി യുഡിഎഫും കൂടുതല്‍ ശക്തിമാകുമെന്ന് ഉണ്ണിയാടന് പറഞ്ഞു. കേരള കോണ്‍ഗ്രസ് പൂമംഗലം പ്രവര്‍ത്തക സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ജോമോന് ജോണ്സന് ചേലേക്കാട്ടുപറമ്പില്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ് വിനോദ് ചേലൂക്കാരന്‍ ആമുഖപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ് മുഖ്യ പ്രസംഗം നടത്തി.
നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍, ജില്ലാ സെക്രട്ടറിമാരായ സേതുമാധവന് പറയംവളപ്പില്‍, സിജോയ് തോമസ്, പി.ടി. ജോര്‍ജ്ജ്, ഭാരവാഹികളായ വത്സ ആന്റു, സിജോയിന്‍ ജോസഫ്, സജീവന് മുപ്പരത്തി, ഇ.ഒ. റാഫി, സുരേഷ് പനോക്കില്‍, ജയന് പനോക്കില്‍, ധരലക്ഷമി വിനോദ്, സുരേഷ് പാറപ്പുറത്ത്, മോഹനന് ചേരയ്ക്കല്‍, രാധാകൃഷ്ണന് വെട്ടത്ത്, ജോളി ഡിക്രൂസ് അറയ്ക്കല്‍, പോള്‍ കടങ്ങോട്ട്, സോണിമ ആന്സിലിന്, സി.കെ. ജോസഫ്, ആന്റു മാളിയേക്കല്‍, വര്‍ഗ്ഗീസ് കാരാത്ര, അനിത സുരേഷ്, ജോസ് കുളങ്ങര, ജോര്‍ജ്ജ് ഇല്ലിയ്ക്കല്‍, ആന്റണി ചേലേക്കാട്ടുപറമ്പില്‍, അനില്‍കുമാര്‍ എളേടത്ത്, കണ്ണന് പാടത്തു പറമ്പില്‍, മനീഷ് തറയില്‍, നൗഷാദ് വലിയകത്ത് എന്നിവര്‍ പ്രസംഗിച്ചു.