കണ്ണിക്കര കുരിശുപള്ളിയില്‍ പരിശുദ്ധമാതാവിന്റെ സ്വര്‍ഗാരോപണ തിരുനാളിനു കൊടികയറി

കണ്ണിക്കര കുരിശുപള്ളിയില്‍ പരിശുദ്ധമാതാവിന്റെ സ്വര്‍ഗാരോപണ തിരുനാളിനു താഴേക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന ദേവാലയം അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് തൊഴുത്തിങ്കല്‍ കൊടിയേറ്റുന്നു.
താഴേക്കാട്: കണ്ണിക്കര കുരിശുപള്ളിയില്‍ പരിശുദ്ധമാതാവിന്റെ സ്വര്‍ഗാരോപണ തിരുനാളിനു കൊടികയറി. തിരുനാളിന്റെ കൊടിയേറ്റുകര്‍മം താഴേക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന ദേവാലയം അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് തൊഴുത്തിങ്കല്‍ നിര്‍വഹിച്ചു. തിരുനാളിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി ഫാ. ആന്റണി മുക്കാട്ടുകരക്കാരന്‍, കൈക്കാരന്മാരായ പോള്സന് ചാതേലി, ബൈജു നെടുമ്പാക്കാരന്‍, ജനറല്‍ കണ്‍വീനര്‍ ജിജോ ബേബി പൈനാടത്ത്, ജോയിന്റ് കണ്‍വീനര്‍ റിജോ ജോസ് ചാതേലി, ഫിനാന്‍സ് കണ്‍വീനര്‍ റോയ് കണ്ണംപുള്ളി എന്നിവര്‍ അറിയിച്ചു.