സെന്റ് ജോസഫ്സ് കോളജില്‍ സാമ്പത്തികശാസ്ത്ര വകുപ്പ് അസോസിയേഷന് ഉദ്ഘാടനം

സെന്റ് ജോസഫ്സ് കോളജിലെ സാമ്പത്തികശാസ്ത്ര വകുപ്പിന്റെ അസോസിയേഷന് ക്രൈസ്റ്റ് കോളജ് സാമ്പത്തികശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ആന്‍ മേരി ചെറിയാന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ സാമ്പത്തികശാസ്ത്ര വകുപ്പ് അസോസിയേഷന് ഉദ്ഘാടനം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് സാമ്പത്തികശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ആന്‍ മേരി ചെറിയാന് ഉദ്ഘാടനം നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. സെല്‍ഫ് ഫിനാന്‍സിംഗ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ഡോ. റോസ് ബാസ്റ്റിന്, വകുപ്പ് മേധാവി പ്രഫ ജോമോള്‍ തോമസ്, അസോസിയേഷന് സെക്രട്ടറി ഭാവന പി. നായര്‍, പിജി പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ പ്രഫ എന്‍.ജി. അനീഷ തുടങ്ങിയവര്‍ സംസാരിച്ചു.