ഇരിങ്ങാലക്കുട ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതി കേരളത്തിന് അനുവദിക്കണം- ഐഎച്ച്കെ

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതീസ് (ഐഎച്ച്കെ) കേരളയുടെ തൃശൂര്‍ ജില്ലാ സമ്മേളനം ഇരിങ്ങാലക്കുടയില്‍ മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇന്സ്റ്റ്യൂഷന് ഓഫ് ഹോമിയോപ്പതീസ് (ഐഎച്ച്കെ) കേരളയുടെ ഇരിങ്ങാലക്കുടയില്‍ നടന്ന തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതി കേരളത്തിന് അനുവദിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഹോമിയോപ്പതിയില്‍ പകര്‍ച്ചവ്യാധികള്‍ക്ക് ചികിത്സ ലഭ്യമാണെന്നും അത് ജനങ്ങളിലേക്ക് എത്താന്‍ ശ്രമങ്ങള്‍ വേണമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുന്‍ ചീഫ് വിപ്പ് ആയിരുന്ന അഡ്വ. തോമസ് ഉണ്ണിയാടാന് ആവശ്യപ്പെട്ടു.
ഇന്‍ഫെക്ഷ്യസ് ഡിസീസ് എന്ന വിഷയത്തില്‍ ഡോ. ജയകുമാര്‍ എം. പന്നക്കല്‍ മുഖ്യപ്രബന്ധം അവതരിപ്പിച്ചു. പകര്‍ച്ചവ്യാധി ചികിത്സയില്‍ ഹോമിയോപ്പതിയുടെ ഫലപ്രാപ്തിയെക്കുറിച്ച് വിവിധ പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഡോ. കെ.ജെ. ജെയിന് അധ്യക്ഷത വഹിച്ച യോഗത്തിന് ജില്ലാ സെക്രട്ടറി ഡോ. സി.എം. സരിന് സ്വാഗതവും ഡോ. ബിനുകൃഷ്ണ നന്ദിയും പറഞ്ഞു. മധ്യമേഖല വൈസ് പ്രസിഡന്റ് ഡോ. ഹരീഷ് കുമാര്‍, ഡോ. അരുണ്‍ദാസ് മേനോന്, ഡോ. സാബിത്ത് എന്നിവര്‍ സംസാരിച്ചു.