തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് ഓഫീസിനു കീഴിലുള്ള ഏഴു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ പുരസ്കാരം

ഇരിങ്ങാലക്കുട: തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് ഓഫീസിനു കീഴിലുള്ള വിവിധ പോലീസ് സ്റ്റേഷനുകളിലെ ഏഴു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ പുരസ്കാരം. കാട്ടൂര്‍ ഇന്‍സ്പെക്ടര്‍ ഇ.ആര്. ബൈജു, കൊരട്ടി സബ്ബ് ഇന്‍സ്പെക്ടര്‍ എന്‍.എസ്. റെജിമോന്, മലക്കപ്പാറ സബ്ബ് ഇന്‍സ്പെക്ടര്‍ കെ.വി. തമ്പി, കൊരട്ടി സബ്ബ് ഇന്‍സ്പെക്ടര്‍ കെ.എ. ജോയ്, കൊരട്ടി സബ്ബ് ഇന്‍സ്പെക്ടര്‍ സി.പി. ഷിബു, വരന്തരപ്പിള്ളി അസിസ്റ്റന്റ് സബ്ബ് ഇന്‍സ്പെക്ടര്‍ വി.ജെ. ജിജോ, കൊരട്ടി അസിസ്റ്റന്റ് സബ്ബ് ഇന്‍സ്പെക്ടര്‍ പി.എന്‍. ഷീബ എന്നിവര്‍ക്കാണ് പോലീസ് മെംഡല് ലഭിച്ചത്.