കടുപ്പശേരി തിരുഹൃദയ ദേവാലയത്തില്‍ തിരുന്നാള്‍ നാളെ

കടുപ്പശേരി തിരുഹൃദയ ദേവാലയത്തിലെ തിരുനാളിന് ഇരിങ്ങാലക്കുട രൂപത വികാരി ജനറല്‍ മോണ്‍. ജോസ് മാളിയേക്കല്‍ കൊടിയേറ്റുന്നു. വികാരി ഫാ. ജോമിന് ചെരടായിസമീപം.
കടുപ്പശേരി: തിരുഹൃദയ ദേവാലയത്തിലെ ഇടവക മധ്യസ്ഥനായ ഈശോയുടെ തിരുഹൃദയ രൂപ പ്രതിഷ്ഠാദിനത്തിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും സംയുക്ത തിരുന്നാള്‍ നാളെ ആഘോഷിക്കും. തിരുന്നാളിനോടനുബന്ധിച്ചുള്ള കൊടിയേറ്റം വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍ നിര്‍വ്വഹിച്ചു. നാളെ രാവിലെ 6.30 ന് ദിവ്യബലി, 9.45 ന് പ്രസുദേന്തി വാഴ്ച,10 ന് തിരുനാള്‍ ദിവ്യബലിക്ക് ഫാ. ജെയിംസ് പള്ളിപ്പാട്ട് കാര്‍മികത്വം വഹിക്കും. ഫാ. ഏലിയാസ് തെക്കേമുണ്ടയ്ക്കപ്പടവില്‍ സന്ദേശം നല്‍കും. തുടര്‍ന്ന് തെക്കെ കപ്പേളയിലേക്കും വടക്കേ കപ്പേളയിലേക്കും പ്രദക്ഷിണവും ഉണ്ടാകും. വികാരി ഫാ. ജോമിന് ചെരടായി, കൈക്കാരന്‍ന്മാരായ ജോബി മാളിയേക്കല്‍, ജോസ് കൊടിയന്‍, അനില്‍ ഇമ്മാനുവേല്‍ വാലിപറമ്പില്‍, ജനറല്‍ കണ്‍വീനര്‍. സിജോയ് തോമസ് ആളൂക്കാരന്‍, കേന്ദ്രസമിതി പ്രസിഡന്റ് സാബു വടക്കുംഞ്ചേരി എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റികള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും