ലഹരിക്കെതിരെയുള്ള ദീപികയുടെ പോരാട്ടങ്ങള്‍ പ്രശംസനീയം- പി.ആര്. ബിജോയ്

ദീപിക കളര്‍ ഇന്ത്യാ മല്‍സരത്തിന്റെ ഇരിങ്ങാലക്കുട മേഖല തല മല്‍സരം ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂളില്‍ തൃശൂര്‍ റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി. ആര് ജിജോയ് ഉദ്ഘാടനം ചെയ്യുന്നു. ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോയ് ആലപ്പാട്ട് സിഎംഐ, ദീപിക കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ ഫാ. റിന്റോ പയ്യപ്പിള്ളി തുടങ്ങിയവര്‍ സമീപം.
ഇരിങ്ങാലക്കുട: ലഹരിക്കെതിരെയുള്ള പോരാട്ടങ്ങളില്‍ കൂട്ടികള്‍ പങ്കാളികളാകണമെന്നും ഇക്കാര്യത്തില്‍ നിലപാടുകളില്‍ ഉറച്ചു നിന്നുകൊണ്ടുള്ള ദീപികയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയമാണെന്നും തൃശൂര്‍ റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.ആര്. ബിജോയ് പറഞ്ഞു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂളില്‍ ദീപിക കളര്‍ ഇന്ത്യ- 2025 മേഖല തല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിക്കെതിരെ നോ പറയാന്‍ കുട്ടികളെ പഠിപ്പിക്കണം. കുഞ്ഞുനാളില്‍ ലഹരിയുടെ ദൂഷ്യവശങ്ങള്‍ മനസിലാക്കിയാല്‍ കുട്ടികള്‍ വഴിതെറ്റുകയില്ലെന്നും അദ്ദഹം കൂട്ടിചേര്‍ത്തു. ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോയ് ആലപ്പാട്ട് സിഎംഐ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ദീപിക കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ ഫാ. റിന്റോ പയ്യപ്പിള്ളി, വിദ്യാര്‍ഥി പ്രതിനിധി അമല രമേശ്, സ്റ്റാഫ് പ്രതിനിധികളായ ജിഫി സിജോ, ശ്രദ്ധ മേനോന് തുടങ്ങിയവര്‍ സംസാരിച്ചു.