കലാകാരസംഘടനയായ നന്മ ഇരിങ്ങാലക്കുട മേഖലാ സമ്മേളനം നടത്തി

സുഗതന് പൊറത്തിശേരി (പ്രസിഡന്റ്), സജു ചന്ദ്രന് പുല്ലൂര്‍ (സെക്രട്ടറി).
ഇരിങ്ങാലക്കുട: കലാകാരസംഘടന നന്മ ഇരിങ്ങാലക്കുട മേഖലാ സമ്മേളനം ജില്ലാ പ്രസിഡന്റ് മനോമോഹനന്‍ ഉദ്ഘാടനം ചെയ്തു സുഗതന് പൊറത്തിശേരി അധ്യക്ഷത വഹിച്ചു. മേഖലാ ഭാരവാഹികളായി സുഗതന് പൊറത്തിശേരി (പ്രസിഡന്റ്), സജു ചന്ദ്രന് പുല്ലൂര്‍ (സെക്രട്ടറി), പി. ശ്രീധര്‍ മേനോന് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. മനോമോഹനന്‍, സുഗതന് പൊറത്തിശേരി, സജു ചന്ദ്രന്, കെ.ആര്. ഔസേപ്പ്, ബിന്‍സി സുരേഷ് എന്നിവര്‍ സംസാരിച്ചു.