മദ്യലഹരിയില്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു; ബന്ധു അറസ്റ്റില്‍

സന്ദീപ്.
ഇരിങ്ങാലക്കുട: മദ്യലഹരിയില്‍ യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ബന്ധു അറസ്റ്റില്‍. ഇരിങ്ങാലക്കുട കനാല്‍ ബേസ് സ്വദേശി അരിക്കാട്ടുപറമ്പില്‍ വീട്ടില്‍ സന്ദീപ് (45) നെയാണ് അറസ്റ്റ് ചെയ്തത്. അരിക്കാട്ടുപറമ്പില്‍ വീട്ടില്‍ ഹിരേഷ് (39 ) നാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി ഇരിങ്ങാലക്കുട കനാല്‍ ബേസിലുള്ള വീടിന് മുന്നില്‍ വച്ച് മദ്യപിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുള്ള വൈരാഗ്യത്താല്‍ തടഞ്ഞ് നിര്‍ത്തി കത്തി കൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.
ഹിരേഷിന്റെ അമ്മയുടെ ബന്ധുവാണ് സന്ദീപ്. സംഭവത്തില്‍ പരിക്കേറ്റ് റോഡില്‍ കിടക്കുകയായിരുന്ന ഹിരേഷിനെ പോലീസ് ചെന്നാണ് ആശുപത്രിയിലേക്ക് കൊണ്ട് പോയത്. ഇരിങ്ങാലക്കുട ആശുപത്രിയില്‍ പ്രാഥമിക ചികില്‍സ നല്കിയ ശേഷം വിദഗ്ദ ചികില്‍സക്കായി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എം.എസ്. ഷാജന്, സബ് ഇന്‍സ്പെക്ടര്‍ കൃഷ്ണപ്രസാദ്, ജിഎഎസ്ഐ മാരായ ഷാബു, ഗോപകുമാര്‍, ജി.എസ്.സി.പി.ഒ മാരായ മുരുകദാസ്, ദേവേഷ്, സവീഷ്, ദിനുലാല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.