പശ്ചിമഘട്ടത്തില്‍ നിന്നും ആദ്യമായി ആന്റിട്രിസുല്ലോയിഡസ് എന്ന നിശാശലഭജനുസിനെ കണ്ടെത്തി

പശ്ചിമഘട്ടത്തില്‍ നിന്നും ആദ്യമായി കണ്ടെത്തിയ ആന്റിട്രിസുല്ലോയിഡസ് എന്ന നിശാശലഭജനുസ്.
ഇരിങ്ങാലക്കുട: ഇന്ത്യയിലെ പ്രധാന ജൈവ വൈവിധ്യ ഹോട്ട്സ്പോട്ടായ പശ്ചിമഘട്ടത്തില്‍ നിന്നും ആദ്യമായി ആന്റിട്രിസുല്ലോയിഡസ് എന്ന നിശാശലഭജനുസിനെ കണ്ടെത്തി. നോക്ക്റ്റിയൂയിടെ കുടുംബത്തില്‍പ്പെട്ട ഈ ജനുസില്‍ രണ്ട് ഇനം നിശാശലഭങ്ങളാണ് ഉള്ളത്. അതിലെ ആന്റിട്രിസുല്ലോയിഡസ് കാറ്റോക്കാലിന എന്ന നിശാശലഭത്തെ കേരളത്തിലെ പാലക്കാട് ജില്ലയിലെ ചൂലന്നൂര്‍ മയില്‍ സങ്കേതത്തില്‍ നിന്നും ഗവേഷകര്‍ കണ്ടെത്തിയത്. കേരളത്തിനു പുറമെ വടക്കു കിഴക്കന്‍ ഇന്ത്യയിലുമാണ് ഇവയെ കാണപ്പെടുന്നത്.
വിശദമായ പഠനത്തിലൂടെ ഇവ ആന്റിട്രിസുല്ലോയിഡസ് കാറ്റോക്കാലിന സൈക്ലിക്ക എന്ന സബ്സപ്പീഷിസാണെന്ന് കണ്ടെത്തിയിരിക്കുന്നു. ഈ പഠനത്തില്‍ ഈ സ്പീഷിസിനെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ വേണ്ടിയുള്ള ആണ് നിശാശലഭത്തിന്റെയും അവയുടെ ജനനേന്ദ്രിയത്തിന്റെയും വിശദമായ ടാക്സോണമിക് വിവരണം നല്കുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ എന്റമോ ടാക്കസോണമി ലാബിലെ ഗവേഷണ വിദ്യാര്‍ഥിനിയായ ജോസ്ലിന് ട്രീസ ജേക്കബും ഗവേഷണ മോധാവിയും അസി. പ്രഫസറുമായ ഡോ. അഭിലാഷ് പീറ്ററുമാണ് ഈ കണ്ടെത്തലിന് പിന്നില്‍. അന്തരാഷ്ട്ര പരിസ്ഥിതി ജേര്‍ണലായ ഇക്കോളജി എന്വിറോണ്മെന്റ് കണ്‍സര്‍വേഷന്റെ ജൂലൈ ലക്കത്തിലാണ് ഈ പഠനം പ്രസിദ്ധിക്കരിച്ചിട്ടുള്ളത്.