തൃശൂര്‍ സെന്‍ട്രല്‍ സഹോദയ അധ്യാപക കലോത്സവത്തിന് തിരിതെളിഞ്ഞു

ഇരിങ്ങാലക്കുട ശാന്തി നികേതന്‍ പബ്ലിക് സ്കൂളില്‍ നടക്കുന്ന തൃശൂര്‍ സെന്‍ട്രല്‍ സഹോദയ അധ്യാപക കലോത്സവത്തിന് തൃശൂര്‍ സെന്‍ട്രല്‍ സഹോദയ ചീഫ് പേട്രണ്‍ ഡോ. രാജു ഡേവിസ് പെരേപ്പാടന് ഭദ്രദീപം തെളിയിക്കുന്നു.
109 പോയിന്റുമായി മാള ഹോളിഗ്രേസ് അക്കാദമി മുന്നേറുന്നു
ഇരിങ്ങാലക്കുട: ശാന്തി നികേതന്‍ പബ്ലിക് സ്കൂളില്‍ നടക്കുന്ന തൃശൂര്‍ സെന്‍ട്രല്‍ സഹോദയ അധ്യാപക കലോത്സവത്തില്‍ സ്റ്റേജിതര മത്സരങ്ങള്‍ 18 എണ്ണം പൂര്‍ത്തിയായപ്പോള്‍ 109 പോയിന്റുമായി മാള ഹോളിഗ്രേസ് അക്കാദമി മുന്നിലെത്തി. 108 പോയിന്റുമായി മാള ഡോ. രാജു ഡേവിസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ രണ്ടും 81 പോയിന്റുമായി അഷ്ടമിച്ചിറ വിജയഗിരി പബ്ലിക് സ്കൂള്‍ മൂന്നും സ്ഥാനത്തെത്തി.തൃശൂര്‍ സെന്‍ട്രല്‍ സഹോദയ ചീഫ് പേട്രണ്‍ ഡോ. രാജു ഡേവിസ് പെരേപ്പാടന് ഭദ്രദീപം തെളിയിച്ച് തുടക്കമിട്ടു.
തൃശൂര്‍ സെന്‍ട്രല്‍ സഹോദയ ജനറല്‍ സെക്രട്ടറിയും കലോത്സവ കണ്‍വീനറുമായ പി.എന്‍. ഗോപകുമാര്‍, സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ ടി.പി. ലീന, ഹെഡ്മിസ്ട്രസ് സജിത അനില്‍കുമാര്‍, സിന്ധു ശങ്കര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സ്റ്റേജ് ഇതര മത്സരങ്ങളാണ് ആദ്യ ദിനത്തില്‍ പൂര്‍ത്തിയായത്. നാല്പതോളം സിബിഎസ്ഇ വിദ്യാലയങ്ങളിലെ അധ്യാപകരാണ് മത്സരാര്‍ഥികളായി എത്തിയത്. ഇന്ന് നടക്കുന്ന സ്റ്റേജ് മത്സരങ്ങളുടെ ഉദ്ഘാടനം പ്രശസ്ത കൂടിയാട്ട, ചാക്യാര്‍ കൂത്ത് കലാകാരന് അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ നിര്‍വഹിക്കും.
തൃശൂര്‍ സെന്‍ട്രല്‍ സഹോദയ ചീഫ് പേട്രണ്‍ ഡോ. രാജു ഡേവിസ് പെരേപ്പാടന് അധ്യക്ഷത വഹിക്കും. തൃശൂര്‍ സെന്‍ട്രല്‍ സഹോദയ പ്രസിഡന്റ് ബിനുരാജ് ആമുഖ പ്രഭാഷണം നടത്തും. എസ്എന്‍ഇഎസ് ചെയര്മാന് പി.കെ. പ്രസന്നന്, സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ ടി.പി. ലീന, തൃശൂര്‍ സെന്‍ട്രല്‍ സഹോദയ ജനറല്‍ സെക്രട്ടറിയും സ്കൂള്‍ പ്രിന്‍സിപ്പലുമായ പി.എന്‍. ഗോപകുമാര്‍, സഹോദയ ട്രഷറര്‍ റവ.ഡോ. പി.ജെ. വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിക്കും.