മാനവസ്നേഹത്തിന് മത രാഷ്ട്രീയ അതിര്‍ത്തികള്‍ നിര്‍മ്മിക്കരുത് – തോമസ് ഉണ്ണിയാടന്
കേരള കോണ്‍ഗ്രസ് നിയോജക മണ്ഡല അടിസ്ഥാനത്തില്‍ 100 കുടുംബസംഗമങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി മുരിയാട് മണ്ഡലത്തിലെ സംഗമങ്ങളുടെ ഉദ്ഘാടനം കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന് നിര്‍വഹിക്കുന്നു.
മുരിയാട്: മാനവസ്നേഹത്തിന് മത രാഷ്ട്രീയ അതിര്‍ത്തികള്‍ നിര്‍മ്മിക്കരുതെന്ന് കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന് പറഞ്ഞു. കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലഅടിസ്ഥാനത്തില് 100 കുടുംബസംഗമങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി മുരിയാട് മണ്ഡലത്തിലെ സംഗമങ്ങളുടെ ഉദ്ഘാടനം വേഴേക്കാട്ടുകര കോടമുക്കില്‍ ഗിരിജാ വല്ലഭന്റെ വസതിയില്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുക യായിരുന്നു തോമസ് ഉണ്ണിയാടന്. കുടുംബസംഗമത്തിന് ഗിരിജാവല്ലഭന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ് മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍, ഭാരവാഹികളായ സേതുമാധവന് പറയംവളപ്പില്‍, സതീഷ് കാട്ടൂര്‍, എന്‍. ഡി. പോള്‍ നെരേപ്പറമ്പില്‍, പോള്‍ ഇല്ലിക്കല്‍, തോമസ് ഇല്ലിക്കല്‍, കെ. പി. അരവിന്ദാക്ഷന് കുഴിക്കാട്ടിപ്പുറത്ത്, സതീശന് കോടമുക്കില്‍, ഗീതാകൃഷ്ണന്‍, ഗോപാലന് മുട്ടത്തില്‍, കണ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ്; റൂറല്‍ ജില്ലയില്‍ സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കി
തൃശൂര്‍ ജില്ലാ പഞ്ചായത്ത് കാട്ടൂര്‍ ഡിവിഷന് സ്ഥാനാര്‍ഥി കൃപേഷ് ചെമ്മണ്ടയുടെ മൂന്നാം ഘട്ടപ്രചാരണം
ഭാര്യാ പിതാവിനെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ സ്റ്റേഷന് റൗഡികളായ സഹോദരങ്ങള്‍ അറസ്റ്റില്‍
സെന്റ് ജോസഫ്സ് കോളജ് യൂണിയന് ദിനാഘോഷവും ഫൈന്‍ ആര്‍ട്സ് ഉദ്ഘാടനവും സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട നഗരസഭ 12-ാം വാര്‍ഡ് ഗാന്ധിഗ്രാം നോര്‍ത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രേമ പാറയില്‍ മൂന്നാംഘട്ട ഗൃഹസന്ദര്‍ശനം പൂര്‍ത്തിയാക്കി
ദിന്നശേഷി ദിനാചരണം ഫ്ലാഷ് മോബ് നടത്തി