കിണറുകളിലെ രാസമാലിന്യം; പൊഞ്ഞനത്തെ നിവാസികള്‍ക്ക് നീതി ലഭിക്കണം- യൂജിന്‍ മോറേലി

സിഡ്കോ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിനു സമീപത്ത് താമസിക്കുന്നവരില്‍ നിന്ന് കാര്യങ്ങള്‍ ചോദിച്ചറിയുന്ന ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി യൂജിന്‍ മോറേലിയും സംഘവും.
കാട്ടൂര്‍: സിഡ്കോ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ നിന്നുള്ള രാസപദാര്‍ത്ഥങ്ങള്‍ മണ്ണില്‍ കലര്‍ന്ന് മുന്നൂറോളം പൊഞ്ഞനം നിവാസികള്‍ കടുത്ത ദുരിതം നേരിടുകയാണെന്ന് ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി യൂജിന്‍ മോറേലി പറഞ്ഞു. പൊഞ്ഞനത്തെ നിര്‍ദ്ദിഷ്ട പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്തംഗം മോളി പീയൂസ്, സമരസമിതി ഭാരവാഹി ജോയ് തോമസ് തുടങ്ങിയവര്‍ പ്രദേശവാസികളുടെ ദുരിതം വിവരിച്ചു. ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തി വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിച്ചതില്‍ ഉപയോഗിക്കുവാന്‍ പാടില്ലയെന്ന് കൃത്യമായി രേഖപെടുത്തിയിട്ടുണ്ട്.
ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം പ്രദേശ നിവാസികളുടെ കിണറും ഭൂമിയും ഉപയോഗിക്കുവാന്‍ കഴിയാത്ത രീതിയില്‍ മലിനമായി. ഈ കാലഘട്ടത്തില്‍ ഈ സ്ഥാപനത്തിന്റെ സര്‍ക്കാര്‍ മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥരില്‍ നിന്ന് ജനത്തിന് ജീവിതം ദു:സഖമാക്കിയതിന് നഷ്ടപരിഹാരം വാങ്ങണം. അദ്ദേഹം ആവശ്യപ്പെട്ടു. നിയമപരവും രാഷ്ട്രീയവുമായ പൂര്‍ണ്ണ പിന്തുണ പ്രദേശ നിവാസികള്‍ക്ക് ആര്‍ജെഡി നല്‍കും. ആര്‍ജെഡി സംസ്ഥാന കമ്മിറ്റിയംഗം കാവ്യപ്രദീപ്, മഹിളാ ജനതാ ജില്ലാ സെക്രട്ടറി കലാ രാജീവ്, എം.എല്‍. ജോസ്, പി.ജി. ബിന്നി, ടി.വി. ബാബു എന്നിവരും ഒപ്പം ഉണ്ടായിരുന്നു.