മാസ്റ്റേഴ്സ് ഓള് കേരള ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്: ഇരിങ്ങാലക്കുടയില്‍ ആവേശപ്പോരാട്ടം

മാസ്റ്റേഴ്സ് ഓള് കേരള ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ വിജയികളായവര്‍.
ഇരിങ്ങാലക്കുട: സീനിയര്‍ ചേമ്പര്‍ ഇരിങ്ങാലക്കുട ലിജിയന്‍ സംഘടിപ്പിച്ച മാസ്റ്റേഴ്സ് ഓള് കേരള ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ സീനിയര്‍ വിഭാഗത്തില്‍ ഇരിങ്ങാലക്കുടയില്‍ നിന്നുള്ള എന്‍.ബി. ശ്രീജിത്തും തൃശൂരില്‍ നിന്നുള്ള ആന്റോയും ചേര്‍ന്നുള്ള സഖ്യം വിജയികളായി. പത്തനംതിട്ടയില്‍ നിന്നുള്ള തോമസ് മാത്യു, വര്‍ഗീസ് തോമസ് എന്നിവരുടെ സഖ്യത്തെയാണ് ഇവര്‍ പരാജയപ്പെടുത്തിയത് മാസ്റ്റേഴ്സ് വിഭാഗത്തില്‍ എറണാകുളത്തിന്റെ ഗിരീഷും അബ്ദുല്‍ സലാമും ചേര്‍ന്നുള്ള സഖ്യം ജേതാക്കളായി. ഗുരുവായൂരില്‍ നിന്നുള്ള ജയന്- ബദര്‍ സഖ്യത്തെയാണ് ഇവര്‍ തോല്‍പ്പിച്ചത്.
ഇരിങ്ങാലക്കുട രൂപത വികാരി ജനറല്‍ മോണ്‍. ജോളി വടക്കന്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ലീജിയന് പ്രസിഡന്റ് വിംസണ്‍ കെ. വര്‍ഗീസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഡോ. എം.ഐ. സാജു, സെക്രട്ടറി ജോണ്‍ പാറക്കാ, ട്രഷറര്‍ സെബാസ്റ്റ്യന്‍ വെള്ളാനികാരന്‍, ജോയിന്റ് സെക്രട്ടറി ജയന് നമ്പ്യാര്‍, തൃശൂര്‍ ജില്ലാ ബാഡ്മിന്റണ്‍ ഷട്ടില്‍ അസോസിയേഷന് സീനിയര്‍ വൈസ് പ്രസിഡന്റ് പീറ്റര്‍ ജോസഫ്, ബൈജു ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. മുന്‍ സന്തോഷ് ട്രോഫി താരവും റിട്ടയേഡ് ഡിവൈഎസ്പിയുമായ സി.പി. അശോകന് സമ്മാനദാനം നിര്‍വഹിച്ചു. വിംസണ്‍ കാഞ്ഞാണിക്കാരന്‍ ജോണ്‍ പാറക്ക, സെബാസ്റ്റ്യന്‍ വെള്ളാനിക്കാരന്‍ അജിത് കുമാര്‍, ജയന് നമ്പ്യാര്‍, പീറ്റര്‍ ജോസഫ്, ആള്‍ജോ ജോസഫ് എന്നിവര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്കി.