എംഎല്‍എ ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി
ഇരിങ്ങാലക്കുടയിലെ എംഎല്‍എ ഓഫീസിലേക്ക് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ച് കെപിസിസി സെക്രട്ടറി സുനില്‍ അന്തിക്കാട് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിലെ തകര്‍ന്നടിഞ്ഞ റോഡുകള്‍ നന്നാക്കുക, തൃശൂര്‍ – കൊടുങ്ങല്ലൂര്‍ പാതയുടെ നിര്‍മ്മാണത്തിലെ മെല്ലെ പോക്ക് അവസാനിപ്പിക്കുക, ഠാണാവിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തികൊണ്ട് ഇരിങ്ങാലക്കുട എംഎല്‍എ ഡോ. ആര്. ബിന്ദുവിന്റെ ഓഫീസിലേക്ക് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട- കാട്ടൂര്‍ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച്ച് നടത്തി.
പൂതംകുളം മൈതാനിയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് കെപിസിസി സെക്രട്ടറി സുനില്‍ അന്തിക്കാട് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സോമന് ചിറ്റേത്ത് അധ്യക്ഷത വഹിച്ചു. കാട്ടൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാറ്റൊ കുരിയന്‍, ഡിസിസി സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, കെ.കെ. ശോഭനന്, അഡ്വ. സതീഷ് വിമലന് മണ്ഡലം പ്രസിഡന്റുമാരായ അബ്ദുല്‍ മാസ്റ്റര്‍, ബാബു തോമസ്, ശശികുമാര്‍ ഇടപ്പുഴ, എ.പി. വില്‍സണ്‍, എന്‍. ശ്രീകുമാര്‍, എ.ഐ. സിദ്ധാര്ത്ഥന്, പി.കെ. ഭാസി, സാജു പാറേക്കാടന്‍ എന്നിവര്‍ സംസാരിച്ചു.


ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ മണിപ്പൂരി കലാരൂപം അവതരിപ്പിച്ചു
തൃശ്ശൂര്‍ റൂറല്‍ പോലീസ്കായികമേള തുടങ്ങി
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര്‍ സോണ്‍ വോളീബോള്‍ മത്സരത്തില്‍ ചാമ്പ്യന്മാരായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ടീം
കപ്പാറ ലിഫ്റ്റ് ഇറിഗേഷന്‍, കൃഷിഭവന് ഉപകേന്ദ്രം എന്നിവയുടെ നിര്‍മ്മാണ ഉദ്ഘാടനം നടന്നു
ക്രൈസ്റ്റ് കോളജില്‍ ക്രിസ്തുമസ് കേക്ക് ഫ്രൂട്ട് മിക്സിംഗ്
കെഎസ്ടിഎ ഉപജില്ല സമ്മേളനം