ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രോത്സവ സംഘാടകസമിതി രൂപീകരിച്ചു

ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവ സംഘാടക സമിതി യോഗം കല്‍പ്പറമ്പ് സ്കൂളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധാ ദിലീപ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവ സംഘാടക സമിതി യോഗം കല്‍പ്പറമ്പ് ബിവിഎം സ്കൂളില്‍ വച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധാ ദിലീപ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന് കുറ്റിപറമ്പില്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അസ്മാ ബീവി ലത്തീഫ് അതിഥിയായി. സ്കൂള്‍ മാനേജര്‍ ഫാ. പോളി കണ്ണൂക്കാടന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ എം.എസ്. രാജീവ് നടപടിക്രമങ്ങള്‍ വിശദീകരിച്ചു.
പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി മെമ്പര്‍ കത്രിന ജോര്‍ജ്, വാര്‍ഡ് മെമ്പര്‍ ജൂലി ജോയ്, ബിവിഎം എച്ച്എസ്എസ് പിടിഎ പ്രസിഡന്റ് മേരി കവിത, വടക്കുംകര ജിയുപിഎസ് പിടിഎ പ്രസിഡന്റ് രാധാകൃഷ്ണന്, എച്ച്സിസി എല്‍പിഎസ് പിടിഎ പ്രസിഡന്റ് വിക്ടര്‍, ബിവിഎം എച്ച്എസ്എസ് ഹെഡ്മിസ്ട്രസ് എ.ജെ. ജന്‍സി, ജിയുപിഎസ് ഹെഡ്മിസ്ട്രസ് ഷിനി, എച്ച്സിസി എല്‍പിഎസ് ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ജസ്ന എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രിന്‍സിപ്പല്‍ ഇ. ബിജു ആന്റണി സ്വാഗതം ആശംസിച്ചു. യോഗത്തിന് വികസന സമിതി കണ്‍വീനര്‍ ഡോ. കെ.വി. രാജേഷ് നന്ദി പറഞ്ഞു. ഒക്ടോബര്‍ എട്ട്, ഒമ്പത്, 10 തീയതികളില്‍ ബിവിഎം എച്ച്എസ്എസ് കല്പറമ്പ്, ജിയുപി എസ് വടക്കുംകര, എച്ച്സിസി എല്‍പിഎസ് കല്പറമ്പ് എന്നീ മൂന്ന് സ്കൂളുകളിലായാണ് ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രോത്സവം നടക്കുന്നത്.