എടതിരിഞ്ഞി വില്ലേജിലെ അന്യായവില; കോണ്‍ഗ്രസ് വിശദീകരണയോഗം

കോണ്‍ഗ്രസ് വിശദീകരണയോഗം ഡിസിസി ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു.
എടതിരിഞ്ഞി: വില്ലേജിലെ അശാസ്ത്രീയമായ ന്യായവിലയ്ക്കെതിരേ നടത്തിയ സമരം വിജയിച്ചതായി അറിയിച്ച് കോണ്‍ഗ്രസ് വിശദീകരണയോഗം നടത്തി. വില്ലേജിലെ അന്യായമായ ഭൂവില പുനര്‍നിര്‍ണയം ചെയ്യുന്നതിന് ആര്‍ഡിഒയെ ചുമതലപ്പെടുത്തിയതിനെ സംബന്ധിച്ചാണ് പടിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിശദീകരണയോഗം നടത്തിയത്.
എടതിരിഞ്ഞി വില്ലേജ് ഓഫീസ് കെട്ടിടനിര്‍മാണത്തിന് 50 ലക്ഷം രൂപ അനുവദിച്ച് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും പ്രസ്താവനകളല്ലാതെ യാതൊരു തുടര്‍നടപടിയും ഉണ്ടാകാത്തതില്‍ യോഗം പ്രതിഷേധിച്ചു. വിശദീകരണയോഗം ഡിസിസി ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.ഐ. സിദ്ധാര്ഥന് അധ്യക്ഷനായി. കാട്ടൂര്‍ ബ്ലോക്ക് സെക്രട്ടറി കെ.കെ. ഷൗക്കത്തലി, ഒ.എന്‍. ഹരിദാസ്, കെ.ആര്. പ്രഭാകരന്, ഷാല്‍ ബിന്‍ പെരേര, ടി.ഡി. ദശോബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.