കരുവന്നൂര്‍ ബംഗ്ലാവ് ജംഗ്ഷനു സമീപം നടന്ന വാഹനാപകടത്തില്‍ യുവാവ് മരണപ്പെട്ടു

ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബംഗ്ലാവ് ജംഗ്ഷനു സമീപം നടന്ന വാഹനാപകടത്തില്‍ യുവാവ് മരണപ്പെട്ടു; ഒരാള്‍ ഗുരുതരാവസ്ഥയില്‍. കരുവന്നൂര്‍ പനംകുളം പുല്ലരിക്കല്‍ പരേതനായ സുകുമാരന്റെ മകന് അരുണ്‍ (28) ആണ് മരിച്ചത്. ഇരിങ്ങാലക്കുടയില്‍ നിന്നും വീട്ടിലേക്ക് സുഹൃത്തിനൊപ്പം മടങ്ങും വഴി ബംഗ്ലാവ് സെന്റ് ജോസഫ്സ് സ്ക്കൂളിന് സമീപമാണ് അപകടം നടന്നത്. ബൈക്കോടിച്ചിരുന്ന കരുവന്നൂര്‍ കത്തനാപറമ്പില്‍ പ്രദീപിന്റെ മകന് വിശാഖ് (25) ഗുരുതര പരിക്കുകളോടെ തൃശ്ശൂര്‍ എലൈറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. റോഡ് മുറിച്ച് കടന്ന മറ്റൊരു ബൈക്കില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. അപകടമുണ്ടായി ഏറെ നേരം റോഡില്‍ കിടന്ന ഇവരെ ഇരിങ്ങാലക്കുട പോലീസ് എത്തി ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലേക്ക് മാറ്റുമ്പോഴേക്കും അരുണ്‍ മരണപ്പെട്ടിരുന്നു. മരിച്ച അരുണ്‍ അവിവാഹിതനാണ്. അമ്മ- ഗിരിജ. സഹോദരങ്ങളില്ല. ഇരിങ്ങാലക്കുട പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.