റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം, കാട്ടൂർ മണ്ഡലം കോൺഗ്രസ് കമമിറ്റി
കാട്ടൂർ: കാട്ടൂർ എസ്എൻഡിപി ലേബർ സെന്റർ കലാനഗർ വരെയും, ലേബർ സെന്റർ കരാഞ്ചിറ മിഷൻ മരകമ്പനി വരെയുള്ള റോഡും സഞ്ചാരയോഗ്യമല്ലാതായിട്ട് നാളേറെയായി. കുടിവെള്ള പൈപ്പ് ഇടാൻ വേണ്ടി വെട്ടി പൊളിച്ച സ്ഥലത്ത് ക്വാറി വെയിസ്റ്റ് കൊണ്ടിട്ടത് റോഡ് മുഴുവൻ പരന്നു കിടക്കുന്നത് കൊണ്ട് കാൽനട യാത്രക്കാർക്കും, ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കും ജീവന് തന്നെ ഭീഷണി ആയിരിക്കുകയാണ്. അനേകം ആളുകൾ സഞ്ചരിക്കുന്ന ഈ റോഡുകളിലൂടെയുള്ള യാത്ര ഏറെ ദുരിതപൂർണമായിരിക്കുകയാണ്. ഇരുചക്ര വാഹനങ്ങൾ തെന്നി മറിഞ്ഞു അപകടങ്ങൾ ഉണ്ടാകുന്നു. ഈ സാഹചര്യത്തിൽ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കാട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.എസ്. ഹൈദ്രോസ്, അഞ്ചാം വാർഡ് മെമ്പർ മോളി പിയൂസ്, മണ്ഡലം വൈസ് പ്രസിഡന്റ് ബെറ്റി ജോസ്, സിദ്ധിക്ക് കറപ്പംവീട്ടിൽ എന്നിവർ പിഡബ്ലിയുഡി അധികാരികൾക്കും, കേരള വാട്ടർ അഥോറിറ്റി അധികാരികൾക്കും നിവേദനം നൽകി.