സംയുക്ത കര്‍ഷക സമിതിയുടെ കിസാന്‍ പഞ്ചായത്ത് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: കര്‍ഷക സമരം നമ്മുടെ രാജ്യത്ത് 1943 ല്‍ ഉണ്ടായതുപോലുള്ള ഭക്ഷ്യക്ഷാമവും പട്ടിണി മരണവും ഉണ്ടകാതിരിക്കുവാന് വേണ്ടികൂടിയുള്ളതാണെന്നു നമ്മള് തിരിച്ചറിയേണ്ടതുണ്ടെന്നു കേരള കോണ്‍ഗ്രസ് (എം) ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ. വര്‍ഗീസ് പ്രസ്താവിച്ചു. ഇരിങ്ങാലക്കുട ബിഎസ്എന്‍എല്‍ ഓഫീസിനു മുമ്പില്‍ സംയുക്ത കര്‍ഷക സമിതിയുടെ കിസാന്‍ പഞ്ചായത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എം.ടി. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ടി.ഡി. ജോണ്സണ്, അഡ്വ. മിഥുന് തോമസ്, എം. അനില്‍കുമാര്‍, സാം തോംസണ്‍ എന്നിവര്‍ പ്രസംഗിച്ചു.