ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ അധ്യയനാരംഭം

ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് ബിടെക്, എംബിഎ, എംടെക് ബാച്ചുകളുടെ അധ്യയനാരംഭം കാലടി സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. കെ.കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ തൊഴില്‍ നൈപുണ്യത്തിനൊപ്പം സഹജീവികളോടുള്ള അനുകമ്പയും ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് കാലടി സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. കെ.കെ. ഗീതാകുമാരി. ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് ബിടെക്, എംബിഎ, എംടെക് ബാച്ചുകളുടെ അധ്യയനാരംഭം ദീക്ഷാരംഭ് 2025 ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവര്‍. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ജോയിന്റ് ഡയറക്ടര്‍ ഫാ. മില്‍നര്‍ പോള്‍ വിതയത്തില്‍, ഡോ. സജീവ് ജോണ്‍, ഡോ. എം.ടി. സിജോ, ഡോ. വി.ഡി. ജോണ്‍, ഡോ. മനോജ് ജോര്‍ജ്, പിടിഎ വൈസ് പ്രസിഡന്റ് ഡോ. വി.എ. തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഏഴ് ബിടെക് പ്രോഗ്രാമുകള്‍, രണ്ട് എംടെക് പ്രോഗ്രാമുകള്‍, എംബിഎ പ്രോഗ്രാം എന്നിവയിലായി അറുനൂറിലേറെ വിദ്യാര്‍ഥികളാണ് ഈ വര്‍ഷം ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ പ്രവേശനം നേടിയത്. സമ്മേളനത്തിനു ശേഷം പുല്ലഴി സെന്റ് ജോസഫ്സ് ഹോം ഡയറക്ടര്‍ ഫാ. രാജു അക്കര വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമായി ക്ലാസ് നയിച്ചു.