മയക്കുമരുന്നുമായി മൂന്നുപേര്‍ അറസ്റ്റില്‍

നകുല്‍, അശ്വിന്, ഫാസില്‍.
ഇരിങ്ങാലക്കുട: ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയില്‍ മെത്താംഫിറ്റാമിനുമായി മൂന്നുപേര്‍ അറസ്റ്റില്‍. പെരിഞ്ഞനം സ്വദേശികളായ ഓണപ്പറമ്പ് ദേശത്ത് കാതിക്കോടത്ത് വീട്ടില്‍ നകുല്‍ (20), പഞ്ചാരവളവ് ദേശത്ത് കറുത്തവീട്ടില്‍ അശ്വിന് (24), ഒറ്റപ്പാലം എഴുവംതല ദേശത്ത് പൂളക്കുന്നത്ത് വീട്ടില്‍ ഫാസില്‍ (22) എന്നിവരെയാണ് എക്സൈസ് ഇന്‍സ്പെക്ടര്‍ നീനു മാത്യുവും സംഘവും അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം രാത്രി എട്ടേമുക്കാലോടെ പോട്ട- മൂന്നുപീടിക റോഡില്‍ കെഎസ്ഇ കമ്പനിക്ക് തെക്കുഭാഗത്ത് പരിശോധനയ്ക്കിടെയാണ് മൂവരും അറസ്റ്റിലായത്. ഇവര്‍ക്കെതിരേ എന്‍ഡിപിഎസ് പ്രകാരം കേസെടുത്തു. സിഇഒ റിഹാസും എഇഐ ഗ്രേഡ് ഡ്രൈവര്‍ കെ. വില്‍സണും പരിശോധനയില്‍ പങ്കെടുത്തു.