മുരിയാട് പഞ്ചായത്ത് ഓണാഘോഷത്തിന് കൊടിയേറി

മുരിയാട് പഞ്ചായത്ത് 12-ാം വാര്‍ഡ് ഓണാഘോഷത്തിന് ഇരിങ്ങാലക്കുട പോലിസ് സ്റ്റേഷന് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ കെ.ജെ. ജിനേഷ് കൊടിയേറ്റുന്നു.
മുരിയാട്: മുരിയാട് പഞ്ചായത്ത് 12-ാം വാര്‍ഡ് ഓണാഘോഷത്തിന്റെ കൊടിയേറ്റം ഇരിങ്ങാലക്കുട പോലിസ് സ്റ്റേഷന് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ കെ.ജെ. ജിനേഷ് നിര്‍വഹിച്ചു. പഞ്ചായത്ത് അംഗം തോമസ് തൊകലത്ത് അധ്യക്ഷത വഹിച്ചു ഓണാഘോഷ കണ്‍വീനര്‍ സെനു രവി, മുനിസിപ്പല്‍ കൗണ്‍സിലര്‍ പി.ടി. ജോര്‍ജ്ജ്, റെസിഡന്‍സ് അസോസിയേഷന് പ്രസിഡന്റ് ചാര്‍ളി തൊകലത്ത്, രജിത സുധിഷ്, സിന്ധു രാജന്, ബീന രവി, ബാബു ചങ്കരന് കാട്ടില്‍, കുട്ടന് പാറപ്പുറത്ത് എന്നിവര്‍ സംസാരിച്ചു. 31-ന് ഉച്ചതിരിഞ്ഞ് രണ്ടിന് വീര്യനാട്യ മാമാങ്കം (കൈകൊട്ടികളി) നടക്കും.