എടതിരിഞ്ഞിയില്‍ ഗുരുദേവ പ്രതിമക്കു നേരെ ആക്രമണം
ഇരിങ്ങാലക്കുട: എടതിരിഞ്ഞിയില്‍ ഗുരുദേവ പ്രതിമക്കു നേരെ ആക്രമണം. എടതിരിഞ്ഞി മരോട്ടിക്കല്‍ പ്രദേശത്ത് സംസ്ഥാന പാതയോടു ചേര്‍ന്നുള്ള ഗുരുദേവ പ്രതിമക്കു നേരെയാണു ആക്രമണം ഉണ്ടായത്. ആക്രമത്തില്‍ പ്രതിമയുടെ കഴുത്തിനു നാശം സംഭവിച്ചിട്ടുണ്ട്. ഗുരുദേവ മന്ദിരത്തിന്റെ ചില്ലും തകര്‍ന്നിട്ടുണ്ട്. സംഭവമറിഞ്ഞ് കാട്ടൂരില്‍ നിന്നും പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി പത്തരയോടെ വലിയ ശബ്ദം കേട്ടതായി സമീപവാസികള്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. നാലു വര്‍ഷം മുമ്പും സമാന രീതിയില്‍ ആക്രമണം നടന്നീട്ടുണ്ട്. ഈ സംഭവത്തിലെ പ്രതികളെ ഇതുവരെയും പിടികൂടിയിട്ടില്ല.