‘മുതിര്‍ന്നവരോടൊപ്പം’ സ്പെഷ്യല്‍ ക്യാമ്പയിനുമായി മെയിന്റനന്‍സ് ട്രൈബ്യൂണലും സാമൂഹ്യനീതി വകുപ്പും
ഇരിങ്ങാലക്കുട: ‘മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ലോക ബോധവത്കരണദിന’ ത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെയും ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെയും നേതൃത്വത്തിലുള്ള ‘മുതിര്‍ന്നവരോടൊപ്പം’ സ്പെഷ്യല്‍ വാരാചരണ ക്യാമ്പയിന് സാമൂഹ്യനീതി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ തടയിടുന്നതും അവരുടെ അവകാശസംരക്ഷണം ഉറപ്പാക്കുന്നതും ആഹ്വാനം ചെയ്തുകൊണ്ടുള്ള പോസ്റ്റര്‍ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്. ബിന്ദു പ്രകാശനം ചെയ്തു. തൃശൂര്‍ ജില്ലാ കളക്ടര്‍ കൃഷ്ണതേജ ഐഎഎസ്, ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യൂണല്‍ ആന്‍ഡ് ആര്‍ഡിഓ എം.കെ. ഷാജി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സിനിമാ സീരിയല്‍ അഭിനേത്രി പ്രഭാ ആര്. കൃഷ്ണന് സ്പെഷ്യല്‍ ക്യാമ്പയിന്റെ ഭാഗമായി നല്കിയ ബോധവത്കരണ വീഡിയോ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ജോയ്സി സ്റ്റീഫന്‍ റിലീസ് ചെയ്തു. വരും ദിനങ്ങളിലും മുതിര്‍ന്ന പൗരന്മാരുടെ കൂട്ടായ്മകള്‍, വിദ്യാര്‍ഥി പങ്കാളിത്തത്തോടെ സോഷ്യല്‍ മീഡിയ ക്യാമ്പയിന്, സായപ്രഭാ ഹോമുകളില്‍ ബോധവത്കരണ ക്ലാസുകള്‍, പഞ്ചായത്ത് തല ബോധവത്കരണ വയോജന സംഗമങ്ങള്‍, മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണനിയമപ്രകാരം പരാതി പരിഹാര അദാലത്ത് എന്നിവ സംഘടിപ്പിക്കും. ജില്ലാ സാമൂഹ്യനീതി ഓഫീസ് സൂപ്രണ്ട് സിനോ സേവി, ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യൂണല്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് മാര്‍ഷല്‍ സി. രാധാകൃഷ്ണന്, ഇരിങ്ങാലക്കുട റവന്യു ഡിവിഷണല്‍ ഓഫീസ് സീനിയര്‍ സൂപ്രണ്ട് കെ. രേഖ, ജൂണിയര്‍ സൂപ്രണ്ടുമാരായ കെ. ബിന്ദു, സിന്ധു സിദ്ധന്, സാമൂഹ്യനീതി വകുപ്പ് പ്രൊബേഷന്‍ ഓഫീസര്‍മാരായ കെ.ജി. രാഗപ്രിയ, ആര്. റോഷിണി, റവന്യു ഉദ്യോഗസ്ഥരായ പി.ബി. സിന്ധു, എന്‍. രഞ്ജിത എന്നിവര്‍ ക്യാമ്പയിന് പരിപാടികളില്‍ പങ്കെടുത്തു.