ബിജെപി ഇരിങ്ങാലക്കുട നഗരസഭ നേതൃയോഗം നടന്നു

ബിജെപി ഇരിങ്ങാലക്കുട നഗരസഭ നേതൃയോഗം സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ബിജെപി ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി നേതൃയോഗം സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആര്‍ച്ച അനീഷ് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് പദവി ഏറ്റെടുത്തതിനു ശേഷം ആദ്യമായിട്ടാണ് രാജീവ് ചന്ദ്രശേഖര്‍ ഇരിങ്ങാലക്കുടയില്‍ എത്തുന്നത്. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അഡ്വ. കെ.കെ. അനീഷ്കുമാര്‍, വി. ഉണ്ണികൃഷ്ണന്‍മാസ്റ്റര്‍, മേഖല സംഘടനാ സെക്രട്ടറിമാരായ കെ.പി. സുരേഷ്, പത്മകുമാര്‍, സഹ സംഘടനാ സെക്രട്ടറി എ.ആര്. അജിഘോഷ്, ജില്ലാ പ്രഭാരി എം.എ. വിനോദ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കൃപേഷ് ചെമ്മണ്ട, കെ.പി. ഉണ്ണികൃഷ്ണന്, സംസ്ഥാന സമിതിയംഗം സന്തോഷ് ചെറാക്കുളം, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, വി.സി. രമേഷ്, അഖിലാഷ് വിശ്വനാഥന്, ജില്ല ഭാരവാഹികളായ ശ്യാംജി മാടത്തിങ്കല്‍, രിമ പ്രകാശ്, ടൗണ്‍ പ്രസിഡന്റ് ലിഷോണ്‍ ജോസ്, പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും സ്റ്റേറ്റ് കൗണ്‍സില്‍ അംഗവുമായ സന്തോഷ് ബോബന്, മുനിസിപ്പാലിറ്റി ക്ലസ്റ്റര്‍ ഇന്‍ ചാര്ജര്മാരായ മണ്ഡലം ഭാരവാഹികള്‍ രമേഷ് അയ്യര്‍, ജോജന്‍ കൊല്ലാട്ടില്‍, സെബാസ്റ്റ്യന്‍ ചാലിശേരി, ടൗണ്‍, പൊറത്തിശേരി ഏരിയ പ്രസിഡന്റ് സൂരജ് കടുങ്ങാടന്‍, ജന: സെക്രട്ടറിമാരായ ബാബുരാജ്, സൂരജ് നമ്പ്യാങ്കാവ് എന്നിവര്‍ സംസാരിച്ചു.