സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ അത്ലറ്റ്സ് അരീന 2കെ25 ആഘോഷിച്ചു

സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ അത്ലറ്റ്സ് അരീന 2കെ25 റിട്ടയേര്‍ഡ് ആര്‍മി ഓഫീസര്‍ വിന്‍സ് കാവലക്കാട്ട് ഉദ്ഘാടനം നിര്‍വഹിക്കുന്നു.
വെള്ളാനി: സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ അത്ലറ്റ്സ് അരീന 2കെ25 റിട്ടയേര്‍ഡ് ആര്‍മി ഓഫീസര്‍ വിന്‍സ് കാവലക്കാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജിസ്മരിയ ഒപി അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ നിമി ഒപി, സി.എല്‍. ജോയ്, സ്റ്റാഫ് സെക്രട്ടറി എം.ആര്. സോന എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജിസ്മരിയ ഒപി സ്കൂള്‍ സ്പോര്‍ട്സ് മിനിസ്റ്റര്‍ മുഹമ്മദ് അജ്സറില് നിന്നും ദീപശിഖ ഏറ്റുവാങ്ങികൊണ്ട് ഈ അധ്യയന വര്‍ഷത്തെ കായികമേളയ്ക്ക് തുടക്കം കുറിച്ചു. വിന്‍സ് കവലക്കാട്ടിന് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഉപഹാരം നല്കി ആദരിക്കുകയും ചെയ്തു. തുടര്‍ന്ന് കുട്ടികളുടെ വിവിധയിനം കായികമത്സരങ്ങള്‍ അരങ്ങേറി.