സെന്റ് ജോസഫ്സ് കോളജിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ ഹൗസ് ഓഫ് പ്രൊവിഡന്‍സിലെ അന്തേവാസികള്‍ക്കൊപ്പം

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ എന്‍എസ്എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ നടന്ന ലോകവയോജന ദിനാഘോഷം സെന്റ് തോമസ് കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ എന്‍എസ്എസ് യൂണിറ്റംഗങ്ങള്‍ ഹൗസ് ഓഫ് പ്രൊവിഡന്‍സിലെ അന്തേവാസികള്‍ക്കൊപ്പം ലോകവയോജന ദിനം ആഘോഷിച്ചു. സെന്റ് തോമസ് കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹൗസ് ഓഫ് പ്രൊവിഡന്‍സിന്റെ മാനേജര്‍ ബ്രദര്‍. ഗില്‍ബര്‍ട്ട് ഇടശേരി, ജില്ല സാമൂഹിക നീതിവകുപ്പ് ഉദ്യോഗസ്ഥയായ ദിവ്യ അബീഷ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ വീണ സാനി, പ്രൊവിഡന്‍സ് ഫ്രട്ടേണിറ്റി അംഗം ഡേവിസ് കരുമാലിക്കന്, എന്‍എസ്എസ് വളണ്ടിയര്‍ ആര്‍ദ്ര, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ വീണ സാനി, ഡോ. എന്‍. ഉര്‍സുല, ഡി. മഞ്ജു എന്നിവര്‍ സംസാരിച്ചു.