മയക്കു മരുന്നിനു എതിരെ ഫുട്ബോള്‍ ലഹരിയിലൂടെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഗോള്‍ ചലഞ്ച്
ഇരിങ്ങാലക്കുട: നഗരസഭ സിഡിഎസ് വണ്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ മയക്കു മരുന്നിന് എതിരെ ഗോള്‍ ചലഞ്ചു നടത്തി. ഇരിങ്ങാലക്കുട നഗരസഭയില്‍ നടത്തിയ ഗോള്‍ ചല്ലഞ്ചില് നഗരസഭ ക്ഷേമകാര്യ ചെയര്മാന് സി.സി. ഷിബിന്റെ അധ്യക്ഷതയില്‍ ഇരിങ്ങാലക്കുട വനിതാ സബ് ഇന്‍സ്പെക്ടര്‍ എന്‍.എ. വിനയ ഉദ്ഘടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്സണ്‍ പി.കെ. പുഷ്പാവതി സ്വാഗതവും സിഡിഎസ് മെമ്പര്‍ രമീള നന്ദിയും പറഞ്ഞു. സിഡ്സ് വൈസ് ചെയര്‍പേഴ്സണ്‍ കാഞ്ചന കൃഷ്ണന്, ഓള് ഫിറ്റ് ഫുട്ബോള്‍ ക്യാമ്പ് ട്രെയിനര്‍ സുബ്രമണ്യന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
സ്വന്തം ശ്മശാനമില്ലാതെ ഇരിങ്ങാലക്കുട നഗരസഭ
സാമൂഹ്യവിരുദ്ധരുടെ താവളമായി ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ജലസംഭരണി പരിസരം
ക്രൈസ്റ്റ് കോളജില്‍ വിഭവസമൃദ്ധമായി മെഗാസദ്യ
അമൃത് പദ്ധതിക്ക് സിഗ്നല്‍ കിട്ടാതെ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്
പി.വി. പൗലോസ് മാസ്റ്റര്‍ സാമൂഹ്യശ്രീ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക് മാധ്യമശ്രീപുരസ്കാരം സെബി മാളിയേക്കലിനും എ. ജീവന് കുമാറിനും