ഭാരത് ജോഡോ യാത്രക്ക് ഐക്യദാര്‍ഢ്യവും മഹാത്മാഗാന്ധി രക്തസാക്ഷി ദിനാചരണവും
കാറളം: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഭാരത് ജോഡോ യാത്രക്ക് ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് ദേശീയ പതാക ഉയര്‍ത്തലും മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനാചരണവും നടത്തി. താണിശേരി സെന്ററില്‍ നടന്ന ഗാന്ധി അനുസ്മരണവും പുഷ്പാര്‍ച്ചനയും കാട്ടൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് തിലകന് പൊയ്യാറ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ബാസ്റ്റിന് ഫ്രാന്‍സിസ് ദേശീയ പതാക ഉയര്‍ത്തി ഐക്യധാര്‍ഢ്യ സന്ദേശം നല്കി. പി.എസ്. മണികണ്ഠന്, പ്രമീള അശോകന്, ജോയ് നടക്കലാന്, സി.പി. ആന്റണി, സുനില്‍ ചെമ്പിപറമ്പില്‍, ഷാബു ചക്കാലക്കല്‍, ശശി കല്ലട, സാജു പുത്തന്‍പുര എന്നിവര്‍ പങ്കെടുത്തു.

എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വിമുക്തി പ്രോഗ്രാം; ടോള്‍ ഫ്രീ നമ്പര്‍ അടങ്ങിയ വിമുക്തി കാര്‍ഡ് വിതരണം ചെയ്തു