ടിവി നല്കി പൂർവ വിദ്യാർഥികൾ

എസ്എൻ ഹയർ സെക്കൻഡറി സ്കൂളിലെ 2010-12 പ്ലസ്ടു ബാച്ചിലെ വിദ്യാർഥികളുടെ കൂട്ടായ്മയിൽ നിലവിൽ ഓൺലൈൻ പഠന സൗകര്യങ്ങൾ ഇല്ലാത്ത വിദ്യാർഥികൾക്കായി ടിവി വിതരണം ചെയ്തു. പൂർവവിദ്യാർഥികളായ ഡോ. ജോസഫ്, അഭിനന്ദ് എന്നിവർ ടിവികൾ അർഹരായവർക്ക് കൈമാറി. സ്കൂൾ പ്രിൻസിപ്പൽ കെ.ജി. സുനിത, പിടിഎ പ്രസിഡന്റ് എം.എസ്. രാജ്കുമാർ, അധ്യാപകൻ ഡോ. എസ്.ആർ. രാഗേഷ് എന്നിവർ സന്നിഹിതരായിരുന്നു.