ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ ചെറുതേനീച്ച വളര്‍ത്തല്‍ പരിശീലനം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ ജന്തുശാസ്ത്ര വിഭാഗം ചെറുതേനീച്ച വളര്‍ത്തല്‍ പരിശീലനം എന്ന സ്കില്‍ ഡെവലപ്പ്മെന്റ് പ്രോഗ്രാം സെന്റ് ജോസഫ്സിലെ പത്മഭൂഷണ്‍ ഫാ. ഗബ്രിയേല്‍ സെമിനാര്‍ ഹാളില്‍ വച്ചു സംഘടിപ്പിച്ചു. ഇടുക്കി കാഞ്ഞാര്‍ റീഗല്‍ ബീ ഗാര്‍ഡന്‍സ് തേനീച്ച വളര്‍ത്തല്‍ പരിശീലന കേന്ദ്രം ഡയറക്ടര്‍ റിട്ട. പ്രഫ ഡോ. കെ. സാജന് ജോസ് ഉദ്ഘാടന പ്രസംഗം നടത്തുകയും വിവിധ തരം തേനീച്ചകളെ കുറിച്ചും, തേന്‍ ശേഖരിക്കുന്നതിനെ കുറിച്ചും ക്ലാസുകള്‍ എടുത്തു.
സുവോളജി വിഭാഗം മേധാവി ഡോ. ജി. വിദ്യ സ്വാഗതം ആശംസിച്ച ചടങ്ങില്‍ കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വിദ്യാര്‍ഥികളും, കര്‍ഷകരും, പൊതുമേഖലയില്‍ ഉള്ളവരും പങ്കെടുക്കുകയും ചെറുതേനീച്ച വളര്‍ത്തലിനെ കുറിച്ചും കാര്‍ഷിക മേഖലയിലെ സാധ്യതകളെ കുറിച്ചും അവബോധം നേടുകയും ചെയ്തു.