ഇരുചക്ര വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാട്ടൂര്‍ സ്വദേശിയായ യുവാവ് മരിച്ചു

കാട്ടൂര്‍: ഇരുചക്ര വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാട്ടൂര്‍ സ്വദേശിയായ യുവാവ് മരിച്ചു. കാട്ടൂര്‍ പൊഞ്ഞനം സ്വദേശി എടക്കാട്ടുപറമ്പില്‍ അബ്ദുല്മുത്തലിബ് മകന് ഷാനവാസ് (19) മരണപ്പെട്ടത്. ഒരാഴ്ച്ച മുന്‍പ് ഷാനവാസ് ഓടിച്ചിരുന്ന ബൈക്ക് കിഴുത്താണിയില്‍ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മതിലില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതര പരിക്കേറ്റ ഷാനവാസ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച്ച രാവിലെ മരണപെടുകയായിരുന്നു. സംസ്ക്കാരം പിന്നീട്. ഉമ്മ ഷക്കീല, സഹോദരങ്ങള്‍ ഷെഫീര്‍, ഷാനീഭ.