തൃശൂര്‍ ജില്ലാ ചെസ് ചാമ്പ്യന്‍ഷിപ്പും ജില്ലാ ടീമിന്റെ തെരഞ്ഞെടുപ്പും നടന്നു
ഇരിങ്ങാലക്കുട: തൃശൂര്‍ ജില്ലാ ചെസ് അസോസിയേഷന് സംഘടിപ്പിച്ച തൃശൂര്‍ ജില്ലാ ചെസ് ചാമ്പ്യന്‍ഷിപ്പും ജില്ലാ ടീമിന്റെ തെരഞ്ഞെടുപ്പും കൂര്‍ക്കഞ്ചേരി ശ്രീരാമാനന്ദ എല്‍പി സ്കൂളില്‍ വച്ച് കോര്പ്പറേഷന് കൗണ്‍സിലര്‍ വിനോദ് പൊള്ളഞ്ചേരി ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ജില്ലാ അസോസിയേഷന് പ്രസിഡന്റ് വി. ശശിധരന് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ സെക്രട്ടറി പീറ്റര്‍ ജോസഫ് സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് കുമാരന് നന്ദിയും പറഞ്ഞു. രാധാകൃഷ്ണ മേനോന്, ഗോകുല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തെരഞ്ഞെടുക്കപ്പെടുന്നവര്‍ സെപ്റ്റംബര്‍ 29 മുതല്‍ മലപ്പുറത്ത് നടക്കുന്ന സംസ്ഥാന സീനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ തൃശൂര്‍ ജില്ലയെ പ്രതിനിധീകരിക്കും. ഏഴ്് റൗണ്ടുകളുള്ള ടൂര്‍ണമെന്റ് നാളെ സമാപിക്കും.

മൂര്‍ക്കനാട് സെന്റ് ആന്റണീസ് പള്ളിയില്‍ തിരുനാള്‍ കൊടികയറി
മാണിക്യശ്രീ പുരസ്കാരം വേണുജിക്ക്
കാക്കാത്തുരുത്തി പോട്ടത്ത് പാലത്തിന്റെ കൈവരി തകര്‍ന്നു
ഈസ്റ്റര്‍, പ്രത്യാശയുടെ ജീവിതത്തിനുള്ള ആഹ്വാനം- മാര്‍ പോളി കണ്ണൂക്കാടന്‍
നഗരസഭയുടെ ആധുനിക അറവുശാല പദ്ധതി; കിഫ്ബി/അമൃത് എജന്‍സിയില്‍ നിന്നും ഗ്രാന്റ് ലഭിക്കില്ല
നഗരസഭയുടെ ഈവനിംഗ് മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചു