അഗ്നിശര്മ്മന് നമ്പൂതിരിയെ ഇരിങ്ങാലക്കുടയിലെ കലാ സാംസ്കാരികലോകം അനുസ്മരിച്ചു
ഇരിങ്ങാലക്കുട: ദീര്‍ഘകാലം ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് പ്രസിഡന്റായിരുന്ന എ. അഗ്നിശര്മ്മന് നമ്പൂതിരിയെ അനുസ്മരിച്ച് വിവിധ സാംസ്കാരിക സംഘടനകളുടെ സഹകരണത്തോടെ കഥകളി ക്ലബ് ശാന്തം നടനവേദിയില് വച്ച് അനുസ്മരണ സമ്മേളനം നടന്നു. വേണുജി അധ്യക്ഷത വഹിച്ച യോഗത്തില്‍ കഥകളി ക്ലബ് പ്രസിഡന്റ് എം.കെ. അനിയന്, കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് പ്രദീപ് മേനോന്, അമ്മന്നൂര്‍ ഗുരുകുലം പ്രസിഡന്റ് കുട്ടന് ചാക്യാര്‍, ഡോ. സദനം കൃഷ്ണന്‍കുട്ടി പ്രഫ. സാവിത്രി ലക്ഷ്മണന്, വിജയഭാരതി അക്ഷരശ്ലോക സമിതിക്കു വേണ്ടി വി.എന്‍. കൃഷ്ണന്‍കുട്ടി ശാസ്ത്ര സാഹിത്യപരിഷത്തിന് വേണ്ടി പ്രഫ. കെ.കെ. ചാക്കോ നാദോപാസനയ്ക്ക് വേണ്ടി പി. നന്ദകുമാര്‍ പല്ലാവൂര്‍ തൃപ്പേക്കുളം സമിതിക്കുവേണ്ടി ദിനേശന് മൂര്‍ക്കനാട്, പള്ളിപ്പുറം ഗോപാലന് നായര്‍ അനുസ്മരണ സമിതിക്കുവേണ്ടി വി.കെ. ലക്ഷ്മണന് നായര്‍, നീലകണ്ഠന് നമ്പീശന്, അനുസ്മരണ സമിതിക്കുവേണ്ടി കലാനിലയം ഉണ്ണികൃഷ്ണന്, യുവകലാസാഹിതിക്കു വേണ്ടി റഷീദ് കാറളം, ജയവിജയ കുറീസിനുവേണ്ടി പുത്തില്ലത്ത് നീലകണ്ഠന് നമ്പൂതിരി, യോഗക്ഷേമസഭക്കുവേണ്ടി കൃഷണന് കാവനാട്, ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം വൈസ് പ്രസിഡന്റ് കൃഷ്ണന് നമ്പൂതിരി, സംഗമ ധര്‍മസമിതി ഇ. അപ്പുമാഷ് ഗായത്രി റസിഡന്‍സ് അസോസിയേഷനു വേണ്ടി അഡ്വ. രാജേഷ് തമ്പാന്, വെട്ടിക്കര രാധാകൃഷണന്, എ.എസ്. സതീശന് തുടങ്ങിയവര്‍ സംസാരിച്ചു.