കേരളാ സ്റ്റേറ്റ് ജൂനിയര്‍ അത്ലറ്റിക്സ് മീറ്റില്‍ താരമായി ക്രൈസ്റ്റ് കോളജിലെ പി.എന്‍. അഭിയ

പി.എന്‍. അഭിയ.
ഇരിങ്ങാലക്കുട: തിരുവനന്തപുരത്തു നടത്തപ്പെട്ട കേരളാ സ്റ്റേറ്റ് ജൂനിയര്‍ അത്ലറ്റിക്സ് മീറ്റില്‍ താരമായി ക്രൈസ്റ്റ് കോളജ് വിദ്യാര്‍ഥി പി.എന്‍. അഭിയാ. രണ്ട് ഗോള്‍ഡ് മെഡലും ഒരു സില്‍വര്‍ മെഡലുമാണ് നേടിയത്. തൃശൂര്‍ ജില്ലയെ പ്രതിനിധീകരിച്ചു മത്സരിച്ച അഭിയ 100 മീറ്ററില്‍ വെള്ളി, 200 മീറ്ററില്‍ സ്വര്‍ണം, 4ഃ100 മീറ്ററില്‍ സ്വര്‍ണം. സ്പോര്‍ട്സ് കൗണ്‍സില്‍ ഹോസ്റ്റല്‍ താരമായ അഭിയ ക്രൈസ്റ്റ് കോളജില്‍ സേവിയര്‍ പൗലോസിന്റെ കീഴില്‍ പരിശീലനം നേടുന്നു.