വിവാദ കത്തിലൂടെ പ്രതിക്കൂട്ടിലായ സിപിഎം നിജസ്ഥിതി വെളിപ്പെടുത്തണമെന്ന് കേരള കോണ്‍ഗ്രസ്

സിപിഎം നേതാക്കള്‍ക്കെതിരായ വിവാദ കത്തിന്റെ നിജസ്ഥിതി സിപിഎം വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുടയില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഡെപ്യൂട്ടി ചെയര്മാന് തോമസ്സ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: വിവാദ കത്തിലൂടെ പ്രതിക്കൂട്ടിലായ സിപിഎമ്മും സര്‍ക്കാരും നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ഇരിങ്ങാലക്കുടയില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. സര്‍ക്കാരുമായും സിപിഎമ്മുമായും ബന്ധപ്പെട്ട ആരോപണങ്ങളാണ് കത്തിലൂടെ പുറത്ത് വന്നിരിക്കുന്നത്. ദുരൂഹമായ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുള്ളതായി കാണുന്നു. സിപിഎം മൗനം വെടിഞ്ഞ് നിജസ്ഥിതി വെളിപ്പെടുത്തണമെന്ന് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന് ആവശ്യപ്പെട്ടു.
സിപിഎമ്മിന് അടുപ്പമുള്ള രണ്ട് വ്യവസായികള്‍ തര്‍ക്കം ഉന്നയിച്ച് നല്കിയ പരാതി കോടതി രേഖയായി പുറത്തായതിലൂടെ സിപിഎം നേതാക്കള്‍ പലരും പൊതു സമൂഹത്തില്‍ കളങ്കിതരായി നില്‍ക്കുന്നുവെന്നും ഉണ്ണിയാടന് ചൂണ്ടിക്കാട്ടി. പ്രതിഷേധ സംഗമത്തിന് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം റോക്കി ആളൂക്കാരന്‍ നേതൃത്വം നല്കി. സംസ്ഥാന ജനറല്‍ സെക്രട്ടറി മിനിമോഹന്‍ദാസ് മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ സേതുമാധവന് പറയീ വളപ്പില്‍, സിജോയ് തോമസ്സ്, പി.ടി. ജോര്‍ജ്ജ്, ജോസ് ചെമ്പകശ്ശേരി, സതീശ് കാട്ടൂര്‍, ജോണ്സന് കോക്കാട്ട്, ജോണ്സന് തത്തംപിള്ളി, ബിജു തത്തംപിള്ളി, ജിസ്മോന് കുരിയപ്പന്‍,ഷൈനി വില്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു