പൊറത്തിശേരി മഹാത്മ യുപി സ്കൂളില്‍ ഡൈനിംഗ് ഹാളിന്റെ നിര്‍മാണോദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു

പൊറത്തിശേരി മഹാത്മ എല്‍പി ആന്‍ഡ് യുപി സ്കൂളിലെ ഡൈനിംഗ് ഹാളിന്റെ നിര്‍മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: പൊറത്തിശേരി മഹാത്മ എല്‍പി ആന്‍ഡ് യുപി സ്കൂളിലെ ഡൈനിംഗ് ഹാളിന്റെ നിര്‍മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. മന്ത്രിയുടെ നിയോജകമണ്ഡലം പ്രത്യേക വികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ ഉപയോഗിച്ചാണ് ഡൈനിംഗ് ഹാള്‍ നിര്‍മ്മിക്കുന്നത്. സ്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫെനി എബിന് വെള്ളാനിക്കാരന്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജെയ്സണ്‍ പാറേക്കാടന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ കമ്മിറ്റി ചെയര്മാന് സി.സി. ഷിബിന്‍, സ്കൂള്‍ മാനേജര്‍ സുശിതാംബരന്‍, സ്കൂള്‍ പ്രധാനാധ്യാപിക പി.ജി. ബിന്ദു, പിടിഎ പ്രസിഡന്റ് കാര്‍ത്തിക സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.