ഒന്നര വര്‍ഷം മുന്‍പ് ആളൂരില്‍ നിന്നും കാണാതായ യുവതിയെ ഒഡീഷയില്‍ നിന്ന് കണ്ടെത്തി

കാണാതായ ദുസ്മിന ഗുമിതിയംഗ ആളൂര്‍ പോലീസ് സ്റ്റേഷന് എസ്ഐ പി.കെ. ജോര്‍ജ്ജ്, ജിഎസ്ഐ ജെയ്മണ്‍, എഎസ്ഐ മിനിമോള്‍, എന്നിവര്‍ക്കൊപ്പം.
ആളൂര്‍: ഒന്നര വര്‍ഷം മുന്‍പ് ആളൂരില്‍ നിന്നും കാണാതായ യുവതിയെ ഒഡീഷയില്‍ നിന്ന് പോലീസ് കണ്ടെത്തി. 2023 ഡിസംബര്‍ 23 ന് ആണ് കൊമ്പിടി സിസ്റ്റേഴ്സ് ഓഫ് നസ്രത്ത് മഠത്തില്‍ ജോലിക്ക് നിന്നിരുന്ന ഒഡീഷ സ്വദേശിനിയായ ദുസ്മിന ഗുമിതിയംഗ (24)നെ കാണാതായതിനെ തുടര്‍ന്ന് മദര്‍സൂപ്പീരിയര്‍ ആളൂര്‍ പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ആദ്യ ഘട്ടത്തില്‍ യുവതി പോകാന്‍ സാധ്യതയുള്ള പ്രധാനപ്പെട്ട സ്ഥലങ്ങളിലും റെയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റാന്റുകളിലും വിവിധ ആരാധാനാലങ്ങലും മറ്റും വിപുലമായ അന്വേഷണം നടത്തിയെങ്കിലും യാതൊരു തുമ്പും കിട്ടിയിരുന്നില്ല.
തുടര്‍ന്ന് കാണതായ ദുസ്മിനയെ കണ്ടെത്തുന്നതിനായി തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐ.പി.എസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാണാതായ ദുസ്മിന ഒഡിഷ സംസ്ഥാനത്തെ റായ്ഘാട ജില്ലയിലെ ചന്ദ്രപ്പൂര്‍ എന്ന സ്ഥലത്ത് ഉണ്ടെന്നുള്ള വിശ്വാസ യോഗ്യമുള്ള വിവരം റൂറല്‍ ജില്ല പോലീസ് മേധാവിക്ക് ലഭിക്കുകയും കാണാതായ ദുസ്മിനയെ കണ്ടെത്തി കൂട്ടിക്കൊണ്ട് വരുന്നതിനായി ആളൂര്‍ പോലീസ് സ്റ്റേഷനിലെ എസ്ഐ ടി.എ. ജെയ്സണ്‍, എഎസ്ഐ മിനിമോള്‍, സിപിഒ ആഷിക്ക് എന്നിവരെ ഒഡീഷയിലേക്ക് അയക്കുകയായിരുന്നു.
2025 ഓഗസ്റ്റ് 14 ന് ഒഡിഷയില്‍ എത്തിയ തൃശൂര്‍ റൂറല്‍ പോലീസ് സംഘം ഒഡീഷ ചന്ദ്രപ്പൂര്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാരുടെ സഹായത്തോടുകുടി ദുസ്മിന എന്ന സ്ത്രീയെ ഒഡിഷയിലെ ചന്ദ്രപ്പൂര്‍ എന്ന സ്ഥലത്ത് താമസിച്ച് വരുന്നതായി കണ്ടെത്തുകയും തുടര്‍ന്ന് അവിടെ നിന്ന് ആളൂര്‍ പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. നടപടിക്രമങ്ങള്‍ക്ക് ശേഷം ദുസ്മിനയെ കോടതിയില്‍ ഹാജരാക്കും. ദുസ്മിന കേരളത്തില്‍ ഉള്ള സഹോദരന് വഴിയാണ് അടുക്കള ജോലിക്കായി കൊമ്പിടി സിസ്റ്റേഴ്സ് ഓഫ് നസ്രത്ത് മഠത്തില്‍ എത്തിയത്. മൂന്ന് മാസത്തിന് ശേഷമാണ് ദുസ്മിനയെ കാണാതായത്.
മഠത്തില്‍ ജോലി ചെയ്ത് വരവെ ദുസ്മിനയുടെ സഹോദരിയുടെ വിവാഹം ആണെന്നുള്ള കാര്യം നാട്ടില്‍ നിന്ന് അറിയിച്ചിരുന്നു. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നാട്ടില്‍ പോകാന്‍ ലീവ് ചോദിച്ചെങ്കിലും ജോലിക്ക് കയറിയിട്ട് മൂന്നു മാസമേ ആയുള്ളൂ എന്നും ജോലിക്ക് വേറെ ആളെ കിട്ടാത്തതിനാലും ദുസ്മിനക്ക് ലീവ് കൊടുത്തല്ല. ഈ വിവരം ദുസ്മിന കാമുകനായ ഒഡിഷയിലുള്ള മിഖായേല്‍ എന്നയാളെ അറിയിച്ചു. കല്യാണത്തിന് പങ്കെടുക്കുക്കാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ മിഖായേല്‍ കേരളത്തില്‍ വന്ന് ദുസ്മിനയെ കൊണ്ടുപോകാമെന്നു പറഞ്ഞു അത് പ്രകാരം മിഖായേല്‍ തൃശൂരിലെത്തി ദുസ്മിനയെ വിളിക്കുകയും 2023 ഡിസംബര്‍ 20 ന് ഉച്ചക്ക് ഒരുമണിക്ക് മഠത്തിലാരോടും പറയാതെ ദുസ്മിന സാധങ്ങളുമായി തൃശൂരിലേക്ക് ചെന്ന് മിഖായേല്‍ ഒന്നിച്ച് ഒഡിഷയിലേക്കു പോവുകയായിരുന്നു.
അവിടെ എത്തിയപ്പോഴേക്കും സഹോദരിയുടെ വിവാഹം കഴിഞ്ഞിരുന്നു. ദുസ്മിനയും മിഖായേലും തമ്മിലുള്ള പ്രണയം ഇരുവരുടെയും വീട്ടിലറിഞ്ഞതിനാല് വീട്ടുകാര്‍ വിവാഹം നടത്തി കൊടുക്കുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിന്റെ വീട്ടില്‍ താമസിച്ചു വരവെയാണ് തൃശൂര്‍ റൂറല്‍ പോലീസ് അന്വേഷിച്ച് ചെല്ലുന്നത്. പോലീസ് പറയുമ്പോഴാണ് ദുസ്മിനയെ കാണാതായ കാര്യത്തിന് മദര്‍ സൂപ്പീരിയറിന്റെ പരാതിയില്‍ കൊടുത്ത് കേസ് എടുത്തിട്ടുള്ള കാര്യം അറിഞ്ഞത്. കേസിനെ കുറിച്ച് പോലീസ് വിശദമായി പറഞ്ഞു മനസിലാക്കിയ ശേഷം ദുസ്മിനയെ ഭര്‍ത്താവ് മിഖേയലിനെയും കൂട്ടി ആളൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാ് ഐ.പി.എസ് ന്റെ നേതൃത്വത്തില്‍ ആളൂര്‍ പോലീസ് സ്റ്റേഷന് എസ്.ഐ പി.കെ ജോര്‍ജ്ജ്., ജി.എസ്.ഐ. ജെയ്മണ്‍, എ.എസ്.ഐ മിനിമോള്‍, സി.പി.ഒ ആഷിക് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.