സെന്റ് ജോസഫ്സില്‍ ഗണിതശാസ്ത്ര മത്സരം: ശ്രീ വ്യാസ എന്‍എസ്എസ് കോളജും ഭാരതീയ വിദ്യാഭവന് സ്കൂളും വിജയികള്‍

സെന്റ് ജോസഫ്സ് കോളജില്‍ ഗണിതശാസ്ത്ര വിഭാഗം സംഘടിപ്പിച്ച ഗണിതശാസ്ത്ര മത്സരത്തില്‍ വിജയികളായവര്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസിയോടൊപ്പം.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ ഗണിതശാസ്ത്ര വിഭാഗം ഇന്റര്‍ കൊളീജിയറ്റ് പ്രസന്റേഷന് മത്സരവും ഇന്റര്‍ സ്കൂള്‍ ഗണിത ക്വിസ് മത്സരവും സംഘടിപ്പിച്ചു. ഇന്റര്‍ കൊളീജിയറ്റ് പ്രസന്റേഷന് മത്സരത്തില്ശ്രീ വ്യാസ എന്‍എസ്എസ് വടക്കാഞ്ചേരി കോളജും ഗണിത ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന് പൂച്ചട്ടി സ്കൂളും വിജയികളായി. മത്സരത്തില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും വിജയികള്‍ക്ക് ക്യാഷ് പ്രൈസും പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസിയും ക്വിസ് മാസ്റ്റര്‍ വരുണ്‍ സോമനും ചേര്‍ന്നു സമ്മാനിച്ചു.