ന്യായവില അപാകം പരിഹരിക്കണമെന്ന് കാട്ടി കളക്ടര്‍ ഉത്തരവിട്ടിരുന്നു: ഫലം കണ്ടത് അപാകതയ്ക്കെതിരായ പ്രതിഷേധം
ഇരിങ്ങാലക്കുട ആര്‍ഡിഒ പി. ഷിബു, മുകുന്ദപുരം താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ എ.വി. സജിത എന്നിവരോട് ഭൂമി സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്ന വില്ലേജ് ഓഫീസര്‍ പി.എസ്. സുജിത്ത്.
എടതിരിഞ്ഞി: വില്ലേജിലെ ഭൂമിയുടെ ന്യായവില സംബന്ധിച്ച നടപടികള്‍ വിലയിരുത്താന്‍ ആര്‍ഡിഒയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഇരിങ്ങാലക്കുട ആര്‍ഡിഒ പി. ഷിബു, മുകുന്ദപുരം താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ എ.വി. സജിത, വില്ലേജ് ഓഫീസര്‍ പി.എസ്. സുജിത്ത്, അസിസ്റ്റന്റ് കെ.ജെ. വിന്‍സന്‍ എന്നിവരാണ് സ്ഥലത്തെത്തിയത്. വില്ലേജിലെ ന്യായവില സംബന്ധിച്ച അപാകങ്ങള്‍ പരിഹരിച്ച് പുനര്‍നിര്‍ണയിക്കുന്നതിന് കഴിഞ്ഞ മാസം 18- ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരുന്നു.
വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ ഇതിന്റെ ഔദ്യോഗിക ജോലികള്‍ ആരംഭിക്കുകയും ഫീല്‍ഡ് പരിശോധന നടപടികള്‍ നടന്നുവരുകയുമാണ്. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും ന്യായവില പുതുക്കുന്നതിന്റെ ഭാഗമായി പുനഃപരിശോധിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ട്. 2018-ല്‍ സംസ്ഥാനത്തെ ന്യായവില പുനര്‍ നിര്‍ണയിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും എടതിരിഞ്ഞി വില്ലേജില്‍ തുടര്‍നടപടികളുണ്ടായില്ല. അതുകൊണ്ടുതന്നെ വില്ലേജിലെ ഉയര്‍ന്ന ന്യായവിലയ്ക്ക് പരിഹാരമുണ്ടായില്ല.
ഇതിന്റെ അടിസ്ഥാനത്തിലാണ് എടതിരിഞ്ഞി വില്ലേജിലെ ന്യായവില സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കളക്ടറുടെ നിര്‍ദേശപ്രകാരം നടപടിയാരംഭിച്ചിരിക്കുന്നത്. വില്ലേജിലെ എല്ലാ സര്‍വേ നമ്പറുകളിലുള്ള ഭൂമികളും പരിശോധിച്ച് വില സംബന്ധിച്ച അപാകങ്ങള്‍ രേഖപ്പെടുത്തി റിപ്പോര്‍ട്ടാക്കും. വില്ലേജിലെ മുഴുവന്‍ ഭൂവുടമകള്‍ക്കും പ്രയോജനപ്പെടാവുന്ന രീതിയില്‍ ഭൂമിയുടെ ന്യായവില കുറയ്ക്കുന്നതിനായി സര്‍ക്കാരിലേക്ക് ഒറ്റ നിര്‍ദേശം നല്‍കാനാണ് നീക്കം. വില്ലേജില്‍നിന്ന് നല്കുന്ന റിപ്പോര്‍ട്ട് ആര്‍ഡിഒ, ജില്ലാ കളക്ടര്‍ എന്നിവര്‍ വഴി സര്‍ക്കാരിലേക്ക് സമര്‍പ്പിക്കും.

ജനമനസുകളില്‍ ആവേശ തിരയിളക്കി ജോസഫ് ചാക്കോയുടെ റോഡ് ഷോ
നഗരസഭ ചന്തക്കുന്ന് വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി റോബി കാളിയങ്കരയുടെ നാലാം ഘട്ട പര്യാടനം
ഠാണ- ചന്തക്കുന്ന് റോഡ് വികസനം; ഇടറോഡുകള്‍ ടാറിട്ടു
ഇന്റര്‍ഹൗസ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നടത്തി
അഖില കേരള സ്പെഷ്യല്‍ സ്കൂള്‍ ഫുട്ബോള്‍ മത്സരത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി ഇരിങ്ങാലക്കുട പ്രതീക്ഷ ട്രെയിനിംഗ് സെന്റര്‍
കൊടുങ്ങല്ലൂര്‍ മാര്‍ത്തോമാ തീര്‍ഥാടനം