ജെസിഐ സൗജന്യ മരുന്ന് വിതരണം നടത്തി

ജെസിഐ സൗജന്യമായി നല്കുന്ന മരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം ജെസിഐ സോണ്‍ പ്രസിഡന്റ് മെജോ ജോണ്സണ് ആര്‍ദ്രം പാലിയേറ്റിവ് കെയര്‍ സെക്രട്ടറി ടി.എല്‍.ജോര്‍ജിന് മരുന്ന് കിറ്റുകള്‍ നല്കി നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ജെസിഐ സൗജന്യമായി നല്കുന്ന മരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം ജെസിഐ സോണ്‍ പ്രസിഡന്റ് മെജോ ജോണ്സണ് ആര്‍ദ്രം പാലിയേറ്റിവ് കെയര്‍ സെക്രട്ടറി ടി.എല്‍.ജോര്‍ജിന് മരുന്ന് കിറ്റുകള്‍ നല്കി നിര്‍വഹിച്ചു. ജെസിഐ ചാപ്റ്റര്‍ പ്രസിഡന്റ് ഡിബിന്‍ അമ്പൂക്കന് അധ്യക്ഷത വഹിച്ചു. ജേസി അലുമിനിയം ക്ലബ് ചെയര്മാന് സ്റ്റാന്‍ലി ദേവസി, ജെസിഐ സെക്രട്ടറി ഷിജു കണ്ടംകുളത്തി, ട്രഷറര്‍ സോണി സേവ്യര്‍, മുന്‍ പ്രസിഡന്റുമാരായ ലിയോ പോള്‍, ടെല്‍സണ്‍ കോട്ടോളി. ആര്‍ദ്രം പാലിയേറ്റിവ് കെയര്‍ സെക്രട്ടറി ടി.എല്‍. ജോര്‍ജ് ട്രഷറര്‍ രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.