ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ ഐഎസ്ആര്‍ഒ സിമ്പോസിയം

ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ നടന്ന ഐഎസ്ആര്‍ഒ സിമ്പോസിയം ഐഎസ്ആര്‍ഒ തിരുവനന്തപുരം വലിയമല ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്‍ (എല്‍ പി എസ് സി) ഗ്രൂപ്പ് ഡയറക്ടര്‍ വി. ദിലീപ് ഉദ്ഘാടനം നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി സ്പേസ് വിഷന്‍ 2047 എന്ന വിഷയത്തെ ആസ്പദമാക്കി ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ ഐഎസ്ആര്‍ഒ സിമ്പോസിയം സംഘടിപ്പിച്ചു. കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഐഎസ്ആര്‍ഒ തിരുവനന്തപുരം വലിയമല ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്‍ (എല്‍ പി എസ് സി) ഗ്രൂപ്പ് ഡയറക്ടര്‍ വി. ദിലീപ് ഉദ്ഘാടനം നിര്‍വഹിച്ചു. ബഹിരാകാശ രംഗത്ത് ഇന്ത്യ കടന്നുവന്ന വഴികളെക്കുറിച്ചും ഇനി ഉണ്ടാകാന്‍ പോകുന്ന മാറ്റങ്ങളെ കുറിച്ചും വിദ്യാര്‍ഥികളുമായി അദ്ദേഹം സംവദിച്ചു. കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പല്‍ ഡോ. എം.ടി. സിജോ, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ് വിഭാഗം മേധാവി ഡോ. കാരന് ബാബു എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥി പ്രതിനിധികളായ അനിറ്റ വിന്‍സെന്റ്, അഭിരാം ഹരി, ജാസ്മിന് ബേബി, ആഗ്നസ് ഷനോജ്, ആര്‍ദ്ര മരിയ, എയ്ഞ്ചല്‍ റോസ് ഐവിന്, പോള്‍ ജോജോ കോക്കാട്ട് എന്നിവര്‍ പ്രസന്റേഷന് അവതരിപ്പിച്ചു. തിരുവനന്തപുരം എല്‍.പി.എസ്.സി യിലെ ശാസ്ത്രജ്ഞരായ ജിത്തു ആന്റണി, വി.എം. ദീപക് എന്നിവരുടെ നേതൃത്വത്തില്‍ പൊതു ചര്‍ച്ചയും സംഘടിപ്പിച്ചു. സ്റ്റാഫ് കോ ഓര്‍ഡിനേറ്റര്‍മാരായ ടി. ശ്രീലേഖ, പി.എം. സ്വാതി, ഒ.എസ്. അഭിലാഷ്, വിദ്യാര്‍ഥികളായ ജോസഫ് തോമസ്, പി.എസ്. നിമ്മി എന്നിവര്‍ നേതൃത്വം നല്കി.