ജയിലില്‍ അടയ്ക്കല്‍ ബില്‍ ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗം- അഡ്വ. തോമസ് ഉണ്ണിയാടന്

കേരള കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം നേതൃസംഗമം കേരള കോണ്‍ഗ്രസ്സ് ഡെപ്യൂട്ടി ചെയര്മാന് തോമസ്സ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ബിജെപി സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ച മന്ത്രിമാര്‍, ഭരണാധികാരികള്‍ എന്നിവരെ ജയിലിലടയ്ക്കല്‍ ബില്‍ ഭരണഘടനാ വിരുദ്ധവും ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നതുമാണെന്നും ക്രമേണ ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യുന്നതിനും വേണ്ടിയാണെന്നും കേരള കോണ്‍ഗ്രസ്സ് ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന്. കുറ്റം ചെയ്യുന്നവര്‍ ആരായാലും ശിക്ഷിക്കപ്പെടുക തന്നെ വേണം. പക്ഷെ ബിജെപി ഇതര നേതാക്കളേയും മുഖ്യമന്ത്രിമാരേയും മന്ത്രിമാരേയും ഭരണ നേതൃത്വവും ഉദ്യോഗസ്ഥ പോലീസ് കൂട്ടുകെട്ടും ചേര്‍ന്ന് ഒട്ടനവധി കള്ളക്കേസില്‍ കുടുക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ പെട്ടെന്നുള്ള ഈ നീക്കം ശുദ്ധ ഉദ്ദേശത്തോടെയല്ലെന്നും ഉണ്ണിയാടന് പറഞ്ഞു.
കേരള കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട നിയോജക മണ്ഡല നേതൃസംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു തോമസ്സ് ഉണ്ണിയാടന്. കേരളകോണ്‍ഗ്രസ്സിന്റെ നിയോജക മണ്ഡലം, മണ്ഡല തല പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തകരെ അനുമോദിക്കുന്നതായും യുഡിഎഫ് ഐക്യം കാത്തുസൂക്ഷിക്കുവാന്‍ എല്ലാവരും പ്രതിജ്ഞാബദ്ധരാണെന്നും ഡെപ്യൂട്ടി ചെയര്മാന് പറഞ്ഞു. ഇരിങ്ങാലക്കുടയില്‍ നടന്ന നേതൃ സംഗമത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ് മുഖ്യ പ്രഭാഷണം നടത്തി. ഭാരവാഹികളായ സേതുമാധവന് പറയം വളപ്പില്‍, പി.ടി. ജോര്‍ജ്ജ്, സിജോയ് തോമസ്സ്, ജോസ് ചെമ്പകശ്ശേരി, മാഗി വിന്‍സെന്റ്, ശങ്കര്‍ പഴയാറ്റില്‍, ഫെനി എബിന് വെള്ളാനിക്കാരന്‍, അഡ്വ. ഷൈനി ജോജോ, എം.എസ്. ശ്രീധരന് മുതിരപ്പറമ്പില്‍, ലാസര്‍ കോച്ചേരി, എബിന് വെള്ളാനിക്കാരന്‍, ടോം ജോസ് അഞ്ചേരി, ഫിലിപ്പ് ഓളാട്ടുപുറം, നൈജു ജോസഫ് ഊക്കന്‍, എന്‍.ഡി. പോള്‍ നെരേപ്പറമ്പില്‍, ജോമോന് ജോണ്സന് ചേലേക്കാട്ടു പറമ്പില്‍, വിനോദ് ചേലൂക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.
ലിംസി ഡാര്വിന്, ബീന വാവച്ചന്, ലില്ലി തോമസ്സ്, വത്സ ആന്റു, മേരി മത്തായി, അനില്‍ ചന്ദ്രന് കുഞ്ഞിലിക്കാട്ടില്‍, ജോയ് പടമാടന്, തോമസ്സ് ഇല്ലിക്കല്‍, പോള്‍ ഇല്ലിയ്ക്കല്‍, കെ.പി. അരവിന്ദാക്ഷന്, സിജോയിന്‍ ജോസഫ്, യോഹന്നാന് കോമ്പാറക്കാരന്‍, മോഹനന് ചാക്കേരി, സിന്റോ മാത്യു പെരുമ്പുള്ളി, ജോസ് തട്ടില്‍, ജയന് പനോക്കില്‍, സുരേഷ് പാറപ്പുറത്ത്, മോഹനന് എടക്കുളം, എം.പി. ഡേവിസ്, സി. സ്റ്റീഫന്‍, ഷക്കീര്‍ മങ്കാട്ടില്‍, അഷ്ക്കര്‍ മുഹമ്മദ്, തോമസ്സ് കോരേത്ത്, അനൂപ് രാജ്, തോമസ്സ് തുളുവത്ത്, ജോസ് പാറേക്കാടന്‍, ബാബു ചേലേക്കാട്ടുപറമ്പില്‍, വാവച്ചന് അക്കരക്കാരന്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി.