ലഹരിക്കെരിരെ മദര്‍ സ്കൂളുമായി മുരിയാട് പഞ്ചായത്ത്

ലഹരിക്കെരിരെ മദര്‍ സ്കൂളിന്റെ പ്രവര്‍ത്തനം മുരിയാട് പഞ്ചായത്ത്് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു.
മുരിയാട്: ജീവധാര പദ്ധതിയുടെ ഭാഗമായി കൊച്ചിന് ഫോര്‍ത്ത് ഫൈവ് ഫൗണ്ടേഷന്റെ സഹകരണത്തോടെ മുരിയാട് പഞ്ചായത്ത് സംഘടിപ്പിക്കുന്ന വേണ്ട ക്യാമ്പയിന് മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചു. സമാധാനത്തിന് രക്ഷാകര്‍ത്തൃത്വം എന്ന ആശയത്തില്‍ ഊന്നി മദര്‍ സ്കൂളിന് തുടക്കം കുറിച്ചു. ലഹരിക്കെതിരെ രക്ഷകര്‍ത്താക്കളെ അണിനിരത്തുകയാണ് മൂന്നാം ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പഞ്ചായത്ത് തെരഞ്ഞെടുക്കപ്പെട്ട രക്ഷകര്‍ത്താക്കള്‍ക്ക് 10 സെഷനുകളിലായി പരിശീലനം നല്കുന്ന മദര്‍ സ്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു.
മുരിയാട് ബാങ്ക് ഹാളില്‍ നടന്ന ചടങ്ങില്‍ മദര്‍ സ്കൂള്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. മദര്‍ സ്കൂളിന് വേണ്ടി തയ്യാറാക്കിയ കൈ പുസ്തകവും ചടങ്ങില്‍ വച്ച് വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് രതി ഗോപി അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സമിതി ചെയര്മാന് സരിത സുരേഷ് ഭരണ സമിതി അംഗം നിജി വത്സന്, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ അഞ്ജലി കെ.ബി, പ്രോഗ്രാം കോ ഓര്‍ഡിനറ്റര്‍മാരായ മഞ്ജു വില്സന് നിജി കുരിയച്ചന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. വിവിധ വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥിനികള്‍ക്ക് വേണ്ടിയുള്ള ബോധ വല്ക്കരണവും വാര്‍ഡ് തലത്തില്‍ ജാഗരണസമിതി രൂപീകരണവും പൂര്‍ത്തിയായി.