അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രം പൊതുയോഗം; വന്‍ പോലീസ് സന്നാഹത്തോടെ

അവിട്ടത്തൂര്‍ മഹാദേവക്ഷേത്രത്തിനു സമീപം പ്രവര്‍ത്തിക്കുന്ന ചോലിപ്പറമ്പില്‍ സന്തോഷിന്റെ ചായക്കടയിലെ സാമഗ്രഹികള്‍ സാമൂഹ്യ വിരുദ്ധര്‍ തല്ലിതകര്‍ത്ത നിലയില്‍.
അവിട്ടത്തൂര്‍: മഹാദേവക്ഷേത്രത്തിലെ പൊതുയോഗം നടന്നത് വന്‍ പോലീസ് സന്നാഹത്തോടെ. യോഗത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നു കരുതി 40 ഓളം പോലീസ് സംഘം ഹാളിനു ചുറ്റും ഉണ്ടായിരുന്നു. യോഗത്തില്‍ ചില അഭിപ്രായവ്യത്യാസങ്ങളും മറ്റും ഉണ്ടായിരുന്നു. പ്രസിഡന്റ് ഡോ. മുരളി ഹരിതത്തിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. യോഗത്തില്‍ തെരഞ്ഞെടുപ്പിനെ സംബന്ധിച്ചുള്ള അജണ്ട വന്നപ്പോള്‍ ഒരു പാനല്‍ അവതരിപ്പിച്ചു ഇതോടെ കുറച്ച് പേര് എതിര്‍ക്കുകയും പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. എന്നാല്‍ വന്‍ഭൂരിപക്ഷത്തോടെ പാനല്‍ അംഗീകരിച്ചു. 48 അംഗ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളെയാണ് തെരഞ്ഞെടുത്തത്. 2 പേര് ഊരായ്മ പ്രതിനിധികളും ഒരാള്‍ ജീവനക്കാരുടെ പ്രതിനിധിയുമാണ്. 50 പേരുടെ കമ്മറ്റിയാണ് ഭരണസമിതി. ഔദോഗിക ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ഇന്നു വൈകീട്ട് നടക്കും. പൊതുയോഗം നടന്ന ദിവസം രാത്രിയില്‍ ക്ഷേത്രനടയില്‍ പ്രവര്‍ത്തിക്കുന്ന ചോലിപ്പറമ്പില്‍ സന്തോഷിന്റെ ചായക്കടയിലെ സാമഗ്രഹികള്‍ സാമൂഹ്യ വിരുദ്ധര്‍ തല്ലിതകര്‍ത്തിരുന്നു.